KeralaLatest NewsNews

സിപിഎമ്മിനുവേണ്ടി ന്യായീകരണം, മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ നടപടി

സനീഷ് ഫെയ്സ് ബുക്കിലും അപര്‍ണ്ണ ട്വിറ്ററിലും ഇട്ട പോസ്റ്റുകളാണ്  വിനയായത് എങ്കിൽ ഫെയ്സ് ബുക്കില്‍ രാഷ്ട്രീയം പറഞ്ഞതിനാണ് ലല്ലുവിന് പണി കിട്ടിയത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നവരുമായ എസ്. ലല്ലു, സനീഷ് ഇളയടത്ത്, അപര്‍ണ കുറുപ്പ് എന്നിവർക്കെതിരെ ചാനൽ നടപടിയെടുത്ത് ന്യൂസ് 18. ചാനലിന്റെ സോഷ്യല്‍ മീഡിയാ മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം ന് അനുകൂലമായി രാഷ്ട്രീയ പ്രതികരണം നടത്തിയതിനാണ് മാധ്യമ പ്രവർത്തകർ നടപടി നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും വ്യക്തമായ രാഷ്ട്രീയ ചായ് വോടെയും സോഷ്യല്‍ മീഡിയയില്‍ വന്ന ഇവരുടെ പോസ്റ്റുകളാണ് നടപടിക്ക് ആധാരം.

Also related: സുപ്രിം കോടതി വിധി തള്ളി കർഷകർ, സമരം അവസാനിപ്പിക്കില്ല, വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ

സനീഷ് ഫെയ്സ് ബുക്കിലും അപര്‍ണ്ണ ട്വിറ്ററിലും ഇട്ട പോസ്റ്റുകളാണ്  വിനയായത് എങ്കിൽ ഫെയ്സ് ബുക്കില്‍ രാഷ്ട്രീയം പറഞ്ഞതിനാണ് ലല്ലുവിന് പണി കിട്ടിയത്.ഒരാഴ്ച കാലത്തക്ക് വാർത്താ പരിപാടി അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ഒരാഴ്ച്ചയിലെ ശമ്പളം കട്ട് ചെയ്യുകയും ചെയ്താണ് ചാനൽ ഇവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. ശിക്ഷാ നടപടികൾ പൂർത്തിയായി ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചതായിട്ടാണ് വിവരം.

Also related: യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു

മുകേഷ് അംബാനിയുടെ ന്യൂസ് 18 ഗ്രൂപ്പാണ് ഈ ചാനല്‍ ഉടമസ്ഥർ. സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പക്ഷം പിടിക്കരുതെന്ന ആവശ്യം മാനേജ്മെന്റ് മുമ്പോട്ട് വച്ചിരുന്നു. എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കുലറും നല്‍കി. ഇത് ലംഘിച്ചതിനാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ചാനൽ മാനേജ്മെൻ്റ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button