NattuvarthaLatest NewsNews

സ്കൂട്ടര്‍ യാത്രക്കാരൻ കാറിടിച്ച് മരിച്ചു

അങ്കമാലി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരൻ അങ്കമാലി ടൗണില്‍ കാറിടിച്ച് മരിച്ചു. കൊരട്ടി മേലൂര്‍ അടിച്ചിലി പൊയ്യക്കാരന്‍ വീട്ടില്‍ കൃഷ്ണന്‍െറ മകന്‍ പി.കെ.ശശിയാണ്( 48 ) അപകടത്തിൽ മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 11.30ഓടെ ദേശീയപാതയില്‍ അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപത്തെ യുടേണ്‍ തിരിയുന്നതിനിടെ തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്.

അവശനിലയിലായ ശശിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സംഭവിക്കുകയുണ്ടായി. ദേശത്തെ വാഹന ബോഡി വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനാണ് ശശി. അമ്മ: തങ്കമ്മ. ഭാര്യ: അങ്കമാലി പീച്ചാനിക്കാട് കരിയാട്ടുപറമ്പില്‍ കുടുംബാംഗം വിജയ. ഏക മകന്‍: ശിവ കൃഷ്ണ ( 14 വയസ് ). സംസ്കാരം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button