Latest NewsNewsSaudi Arabia

മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ രണ്ട് പ്രവാസികള്‍ പിടിയിൽ

മസ്‌കറ്റ്: മയക്കുമരുന്ന് കള്ളക്കടത്ത്, മോഷണം എന്നീ കുറ്റകൃത്യങ്ങളില്‍ രണ്ട് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റിൽ ആയിരിക്കുന്നു. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസുമായി സഹകരിച്ച് ലഹരി നിയന്ത്രണ വിഭാഗവും ബന്ധപ്പെട്ട അധികൃതരും ചേര്‍ന്ന് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇയാളുടെ പക്കല്‍ നിന്നും 24 കിലോഗ്രാം ഹാഷിഷ് കണ്ടെത്തുകയുണ്ടായി. പ്രതിക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് പറഞ്ഞു. എന്നാൽ അതേസമയം നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും പണം മോഷ്ടിച്ചയാളെ നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button