KeralaLatest NewsNews

മദനിയെ മോചിപ്പിക്കണം..പ്രിവിലേജുള്ളവര്‍ക്ക് മാത്രമാണോ നീതിയെന്ന് പിഡിപി

കഴിയുന്ന എല്ലാ ഇടപെടലുകളും നടത്തുമെന്ന് കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പ്രതികരിച്ചു.

തിരുവനന്തപുരം: അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ മോശമായി തുടരുന്ന വാര്‍ത്തകള്‍ വീണ്ടും ചര്‍ച്ചയാകാന്‍ ഇടയാക്കിയിരിക്കുകയാണ്. കോയമ്പത്തൂര്‍ ജയില്‍ വാസം കഴിഞ്ഞ് ചെറിയ ഇടവേളക്ക് ശേഷം മഅ്ദനി വീണ്ടും കാരാഗൃഹത്തിലടക്കപ്പെട്ടു. ബെംഗളൂരു സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് കേസ്. പത്ത് വര്‍ഷമായി പരപ്പന അഗ്രഹാര ജയിലിലും വീട്ടുതടങ്കലിലുമായി മഅ്ദനി വിചാരണ കാത്ത് കഴിയുകയാണ്.

Read Also: ശസ്ത്രക്രിയയുടെ പിതാവ് അറബികൾ; മലയാളം സാമൂഹ്യപാഠ പുസ്തകം വിവാദത്തിൽ

എന്നാൽ മദനിയെ എന്തിന് വേട്ടയാടുന്നു എന്ന ചോദ്യവുമായാണ് മുസ്ലിം സംഘടനകൾ രംഗത്ത് വന്നത്. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ സമുദായ, രാഷ്ട്രീയ നേതാക്കളെ കാണുന്നു. പിഡിപി അദ്ധ്യക്ഷന്റെ ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണിത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മികച്ച ചികിത്സ ഒരുക്കണമെന്നും കാരന്തൂര്‍ മര്‍ക്കസിലെത്തിയ പിഡിപി നേതാക്കള്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരോട് അഭ്യര്‍ത്ഥിച്ചു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത് കുമാര്‍, ആസാദ്, മൈലക്കാട് ഷാ, സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ പടുപ്പ്, അന്‍വര്‍ താമരക്കുളം എന്നിവരാണ് സംഘത്തിലുള്ളത്. കഴിയുന്ന എല്ലാ ഇടപെടലുകളും നടത്തുമെന്ന് കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button