Latest NewsNewsCrime

ബേ​ക്ക​റി ജീ​വ​ന​ക്കാ​രി​യു​ടെ ബാഗ് മോ​ഷ്​​ടി​ച്ച പ്രതികൾ പിടിയിൽ

ഗു​രു​വാ​യൂ​ര്‍: ബേ​ക്ക​റി ജീ​വ​ന​ക്കാ​രി​യു​ടെ പ​ണ​വും, സ്വർണവും, മൊ​ബൈ​ൽ ഫോണും അടങ്ങിയ ബാഗ് മോ​ഷ്​​ടി​ച്ച കേസിൽ പ്രതികൾ പിടിയിലായിരിക്കുന്നു. പു​ന്ന​ത്തൂ​ർ റോ​ഡ് ജ​ങ്ഷ​നി​ലെ അ​മ​ൽ ബേ​ക്ക​റി​യി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ബാ​ഗ് ഈ ​മാ​സം 11ന് ​മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​ണ്ണാ​ർ​ക്കാ​ട് പൊ​ട്ടാ​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​നൂ​ർ വീ​ട്ടി​ൽ ഷെ​മി​ൻ (റി​ജോ 21), ഷെ​റി​ൻ (റി​നോ 20), പ്രി​ൻ​സ് (റി​ൻ​സ് 18) എ​ന്നി​വ​രെ​ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സ് പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ​നി​ല​യി​ൽ കണ്ട മൂവരെയും എ​സ്.​ഐ വി.​പി. അ​ഷ്റ​ഫി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​ർ കു​റ്റം സ​മ്മ​തി​ക്കുകയുണ്ടായത്​. ഇ​വ​രു​ടെ പക്കലുണ്ടായിരുന്ന ബാ​ഗി​ൽ​നി​ന്ന് ബേ​ക്ക​റി​യി​ൽ ന​ഷ്​​ട​പ്പെ​ട്ട പ​ണം ഒ​ഴി​കെ​യു​ള്ള​വ ക​ണ്ടെ​ടു​ക്കുകയുണ്ടായി. ഇ​തി​ന് പു​റ​മെ ഏ​ഴ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ, എ.​ടി.​എം കാ​ർ​ഡു​ക​ൾ എ​ന്നി​വ​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട്, നാ​ട്ടു​ക​ൽ, ക​ല്ല​ടി​ക്കോ​ട് തു​ട​ങ്ങി​യ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ട് കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button