KeralaNattuvartha

ടിപ്പർ ലോറി വീട് തകർത്തു ; വീട്ടിലുണ്ടായിരുന്ന കുട്ടികൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

മരുതുംമൂട്ടിൽ സുരേഷിന്റെ വീട് ആണ് തകർന്നത്

കൂത്താട്ടുകുളം: ഇടയാർ കാട്ടുപ്പാടം ചിറയ്ക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുണ്ടായിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇടിയിൽ വീട് മുഴുവനും തകർന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.

മരുതുംമൂട്ടിൽ സുരേഷിന്റെ വീട് ആണു തകർന്നത്. സമീപത്തെ വീട് നിർമാണവുമായി ബന്ധപ്പെട്ട ജോലികൾക്കിടെ ലോറി പിന്നോട്ട് ഉരുളുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button