KeralaLatest NewsNews

ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ കവലയില്‍ ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ ദാരുണമായി മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നിരിക്കുന്നത്. മീനങ്ങാടി ഭാഗത്ത് നിന്ന് ബത്തേരിയിലേക്ക് പോകുവഴിയാണ് അപകടം നടന്നിരിക്കുന്നത്. മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലും ഷമീറിന്‍്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തും മുൻപ് രണ്ടുപേരും മരിക്കുകയുണ്ടായി. കപ്പ ഗുഡ്സ് വാഹനത്തില്‍ കയറ്റി കച്ചവടം ചെയ്യുന്നവരാണ് രണ്ടുപേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button