Latest NewsNewsLife StyleFood & Cookery

വറുത്ത പുഴുവിനെ ഇനി ഇവിടെ കറുമുറെ കഴിയ്ക്കാം ; അംഗീകാരം നല്‍കി ഭക്ഷ്യ സുരക്ഷാ ഏജന്‍സി

പാസ്ത വിഭവങ്ങളിലാകും പ്രധാനമായും ഇവയെ ചേര്‍ക്കുക

ലണ്ടന്‍ : വ്യത്യസ്ത രുചികള്‍ പരീക്ഷിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരായി ആരും ഉണ്ടാകില്ല. പാമ്പും പഴുതാരയും പാറ്റയുമൊക്കെ ഭക്ഷ്യയോഗ്യമായുള്ള രാജ്യങ്ങളുണ്ട്. പുഴുക്കളെയും വറുത്തെടുത്ത് കഴിയ്ക്കുന്ന ഇടങ്ങളുണ്ട്. ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയന്‍ അവയെ മനുഷ്യന് ഭക്ഷ്യയോഗ്യമായ ഭക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുകയാണ്.

പുഴുവിനെ ഭക്ഷണ പദാര്‍ത്ഥമായി യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ ഏജന്‍സി അംഗീകരിച്ച് കഴിഞ്ഞു. മഞ്ഞ നിറത്തിലുള്ള കുഞ്ഞു പുഴുവിനെയാണ് (YELLOW GRUB) ഭക്ഷ്യയോഗ്യമായി അംഗീകരിച്ചത്. പാസ്ത വിഭവങ്ങളിലാകും പ്രധാനമായും ഇവയെ ചേര്‍ക്കുക. ഭക്ഷണ പദാര്‍ത്ഥമായി ഇ.എഫ്.എസ്.എ അംഗീകരിക്കുന്ന ആദ്യ പ്രാണിയാണിത്. യൂറോപ്യന്‍ യൂണിയനിലെ പെറ്റ് ഫുഡ് ഇനത്തില്‍ പ്രശസ്തമായിരുന്നു ഈ പുഴുക്കള്‍. ബിസ്‌ക്കറ്റ്, പാസ്ത, ബ്രഡ് എന്നിവയ്ക്കുള്ള മാവിലും കറികളിലും പുഴുക്കളെ മുഴുവനായി ഉണക്കി ചേര്‍ക്കാം. ഇത്തരത്തിലുള്ള പുഴുക്കളെ നിലവില്‍ യൂറോപ്പില്‍ പെറ്റ് ഫുഡ് ചേരുവകളില്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.

പ്രോട്ടീനും കൊഴുപ്പും ഫൈബറുമെല്ലാം അടങ്ങിയിട്ടുള്ള ഈയിനം പുഴുക്കള്‍ പലയിടങ്ങളിലും ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ചൈനയടക്കമുള്ള ചില ഏഷ്യന്‍ രാജ്യങ്ങളെ കൂടാതെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ പാശ്ചാത്യ രാജ്യങ്ങളിലും ആഫ്രിക്കയിലെ ചില ഭാഗങ്ങളിലും പുഴുക്കളടക്കമുള്ള പ്രാണികളെ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങള്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button