Latest NewsNewsIndiaInternational

ഫെബ്രുവരി 8 ന് ശേഷം അക്കൗണ്ടുകൾക്ക് എന്ത് പറ്റും? വിശദീകരണവുമായി വാട്ട്സ് ആപ്പ്

ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യാൻ ഞങ്ങൾ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്നും ഭാവിയിൽ അങ്ങനെ ചെയ്യില്ലെന്നും വാട്സാപ്പ് കൂട്ടിച്ചേർത്തു

തിരുവനന്തപുരം: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്ട്സ് ആപ്പ്. പ്രൈവറ്റ് പോളിസി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്ട്സ് ആപ്പിനെതിരായി വലിയ വിമർശനങ്ങൾ ഉയരുകയും പ്രചാരണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാട്ട്സ് ആപ്പ് നിലപാട് മാറ്റിയത്.ഫെയ്സ്ബുക്കുമായി ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കുന്ന അപ്ഡേറ്റ് സ്വീകരിക്കുന്നതിനുള്ള ഫെബ്രുവരി 8 ലെ സമയപരിധി വാട്സാപ്പ് റദ്ദാക്കി. പകരം പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാൻ സമയം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Also related: 21 വയസുകാരി മേയറായ ആഘോഷത്തിൻ്റെ ഹാംഗ് ഓവർ മാറാതെ തിരുവനന്തപുരം, നഗരഹൃദയത്തെ മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ

സ്വകാര്യ സന്ദേശങ്ങൾ എന്റ് റ്റു എന്റ് എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയില്ലെന്നും വാട്ട്സ് ആപ്പ്നേരത്തെ വ്യക്തമാക്കിയിരുന്നു.വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാർട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിർബന്ധിതമാക്കുന്ന പുതിയ പോളിസി അപ്ഡേറ്റിനെതിരെയാണ് ആഗോളതലത്തിൽ വലിയ വിമർശനമുയർന്നത്.

Also related: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ളത് കേരളത്തിൽ ; റിപ്പോർട്ട് പുറത്ത്

മേയ് വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.നിബന്ധനകൾ പരിശോധിക്കാനും മനസിലാക്കാനും ഉപയോക്താക്കൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്ന് വാട്ട്സ് ആപ്പ് പറഞ്ഞു. ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യാൻ ഞങ്ങൾ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്നും ഭാവിയിൽ അങ്ങനെ ചെയ്യില്ലെന്നും വാട്ട്സ് ആപ്പ് കൂട്ടിച്ചേർത്തു.ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്ട്സ് ആപ്പ് നേരത്തെ പറഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button