Latest NewsNewsSaudi Arabia

അതിർത്തി വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്ത്; 94 പേരെ സൈന്യം പിടികൂടി

റിയാദ്: യമൻ അതിർത്തി വഴി സൗദിയിലേക്ക് മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ച 94 പേരെ അതിർത്തി സുരക്ഷാസേന അറസ്റ്റ്​ ചെയ്തതായി സേനാ വക്താവ് ലെഫ് അറിയിക്കുകയുണ്ടായി. കേണൽ മിസ്ഫർ അൽഖറൈനി പറയുകയുണ്ടായി. 75 പേർ ജീസാൻ പ്രവിശ്യയിൽനിന്നും 13 പേർ അസീർ പ്രവിശ്യയിൽ നിന്നും ആറു പേർ നജ്റാൻ പ്രവിശ്യയിൽ നിന്നുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്.

ജിസാനിൽ അറസ്​റ്റിലായ മയക്കുമരുന്നു കടത്തുകാരിൽ നിന്ന് 974 കിലോ ഹഷീഷും 37.5 ടൺ ഖാത്തും അസീർ പ്രവിശ്യയിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് 265 കിലോ ഖാത്തും നജ്റാനിൽ പിടിയിലായ മയക്കുമരുന്നു കടത്തുകാരിൽ നിന്ന് 88 കിലോ ഹഷീഷുമാണ്​ പിടികൂടിയിരിക്കുന്നത്​. വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്കിൽ കടത്താൻ ശ്രമിച്ച 12,912 ലഹരി ഗുളികകളും സൈന്യം പിടികൂടി.

Related Articles

Post Your Comments


Back to top button