COVID 19Latest NewsUAENews

യുഎഇയില്‍ ഇന്ന് 3,453 പേര്‍ക്ക് കോവിഡ് ബാധ

അബുദാബി: യുഎഇയില്‍ ഇന്ന് പുതിയതായി 3,453 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 3,268 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അഞ്ച് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,62,251 കൊറോണ വൈറസ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 2.34 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,53,261 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,25,374 പേര്‍ രോഗമുക്തരാവുകയും 745 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 27,142 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button