Latest NewsNewsBeauty & StyleHealth & Fitness

സൗന്ദര്യ സംരക്ഷണത്തിനായി കറ്റാർ വാഴ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൗന്ദര്യ സംരക്ഷണത്തിനായി മിക്കവരും കറ്റാർ വാഴ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കറ്റാർ വാഴയുടെ ഉപയോഗം ചിലരിൽ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാണമാകുന്നു. എന്നാൽ ഒന്നും ശ്രദ്ധിച്ചാൽ നമുക്ക് ഇത് ഒഴിവാക്കാനാക‌ും.

കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള നീരാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. ഒരു താരം ലാറ്റെക്സ് ആണിത്. ഇത് ജെല്ലിൽ കൂടിക്കലരുമ്പോഴാണ് ചർമത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത്.

ചെടിയിൽനിന്ന് കറ്റാർ വാഴയില വേർപ്പെടുത്താനായി മുറിക്കുന്ന ഭാഗത്തുകൂടി ഈ മഞ്ഞ നീര് ഒലിച്ചിറങ്ങും. ഈ ഭാഗം താഴേക്ക് വരുന്ന രീതിയിൽ 10–15 മിനിറ്റ് സൂക്ഷിക്കാം. കൂടാതെ കറ്റാർ വാഴയില ചെറിയ കഷ്ണങ്ങളാക്കിയശേഷവും നന്നായി കഴുകണം. കാരണം മുറിക്കുന്ന ഓരോ ഭാഗത്തും ലാറ്റെക്സിന്റെ സാന്നിധ്യം ഉണ്ടാകും. ജെൽ കഷ്ണങ്ങളാക്കി എടുത്തശേഷവും കഴുകുന്നത് നല്ലതാണ്.

shortlink

Post Your Comments


Back to top button