KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

‘30 വർഷങ്ങൾക്ക് മുന്നേയുള്ള സംഭവങ്ങൾ, വിശ്വാസികളെ താറടിച്ച് കാണിക്കാൻ വേണ്ടി മാത്രമെടുത്ത സിനിമ’; വിമർശനം

മാലയിട്ട മൊത്തം സ്വാമിമാരെയും വിശ്വാസികളായ സ്ത്രീകളെയും മോശക്കാരാക്കി

ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ മഹത്തായ ഇന്ത്യൻ അടുക്കള. സിനിമയുടെ രണ്ടാം പകുതി ശബരിമല- ആർത്തവ താരതമ്യപ്പെടുത്തൽ ആണ്. ഹിന്ദുക്കളെയും അയ്യപ്പ വിശ്വാസത്തേയും സിനിമ താറടിച്ച് കാണിക്കുകയാണെന്ന് ഇതിനോടകം ആരോപണം ഉയർന്നു കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളാണെന്നും ഇപ്പോഴും ഇങ്ങനെയെല്ലാം ഉണ്ടെന്ന് പറഞ്ഞ് കാണിക്കുന്നത് ഹിന്ദു മതത്തെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വിമർശനം ഉയരുന്നുണ്ട്.

ഇപ്പോഴിതാ, മാലയിട്ട മൊത്തം സ്വാമിമാരെയും വിശ്വാസികളായ സ്ത്രീകളെയും മോശക്കാരാക്കിയെന്ന് പറയുകയാണ് ആതിര പി പുലയർ എന്ന യുവതി. സിനിമ പാരഡിസോ ക്ളബ്ബ് എന്ന സിനിമാ ഗ്രൂപ്പിലാണ് യുവതി സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. ശബരിമല വിഷയത്തെ ഒരു വിവാദത്തിൽ വലിച്ചിഴച്ചു എന്നതിൽ ഒരു വിശ്വാസി എന്ന നിലയിൽ എനിക്ക് ദുഃഖമുണ്ടെന്ന് യുവതി കുറിക്കുന്നു. ഗ്രൂപ്പിൽ ആതിര പങ്കുവെച്ച പോസ്റ്റിന്റെ പ്രസ്ക്ത ഭാഗങ്ങൾ:

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

സിനിമയുടെ രണ്ടാം പകുതി ശബരിമല- ആർത്തവ താരതമ്യപ്പെടുത്തൽ ആണ്. ഞാൻ ഒരു ശബരിമല വിശ്വാസി ആണ്. ശബരിമലയെ വിവാദങ്ങളിൽ പെടുത്താൻ ആഗ്രഹിക്കാത്ത ആൾ ആണ്. 2018ലെ സുപ്രീം കോടതി വിധിയോട് വിയോജിക്കുന്നു. റീവ്യൂവിൽ വിധി മാറും എന്ന് പ്രതീക്ഷിക്കുന്നു. എന്റെ വീട്ടുകാർ, എന്റെ അച്ഛനും വല്യച്ഛനും മാമനും സഹോദരനും ഒക്കെ എല്ലാ വർഷവും ശബരിമലയിൽ ചെല്ലാർ ഉണ്ട്. ഇത്തരത്തിൽ ഉള്ള മാറ്റി നിർത്തൽ ഒന്നും എന്റെ വീട്ടിൽ ഉണ്ടായിട്ടില്ല. എന്റെ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഉണ്ടായിട്ടില്ല. ഒരുപക്ഷേ 30-50 വർഷം മുന്നേ ഉണ്ടായിരുന്നിരിക്കാം. ആർത്തവം ഉള്ള സമയത്ത് സ്ത്രീകൾക്ക് ഇരിക്കാൻ വേണ്ടി പഴയ വീടുകളിൽ ഒരു മുറി ഉള്ളത് ആയി കേട്ടിട്ടുണ്ട്. പഴയ ചില വീടുകളിൽ അത്തരം മുറികൾ വീടിന് പുറത്ത് ആയിരുന്നു എന്നും കേട്ടിട്ടുണ്ട്.

Also Read: ‘അല്ലാഹുവിനെ കളിയാക്കാന്‍ അലി അബ്ബാസിന് ധൈര്യമുണ്ടോ’? ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതിനെതിരെ കങ്കണ

പക്ഷേ 1990ന് ശേഷം പണിയുന്ന വീടുകളിൽ അത്തരം മുറികൾ ഉണ്ടാകാറില്ല. അതുപോലെ മാല ഇട്ടാൽ സ്വാമിമാർ ബ്രഹ്മചര്യം പാലിക്കുന്നവർ ആയിരിക്കും. ആ കാലഘട്ടത്തിൽ ചിലർ ഭാര്യ കിടക്കുന്ന മുറിയിൽ നിന്ന് മാറി കിടക്കാറുണ്ട്. സ്വാമിമാർ രജസ്വല ആയ സ്ത്രീകളെ തൊടാറില്ല എന്നത് സത്യമാണ്. പക്ഷേ തൊട്ടാൽ ചാണകം തിന്നണം എന്നൊക്കെ പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല. ശബരിമല വിഷയത്തെ ഒരു വിവാദത്തിൽ വലിച്ചിഴച്ചു എന്നതിൽ ഒരു വിശ്വാസി എന്ന നിലയിൽ എനിക്ക് ദുഃഖം ഉണ്ട്. ഏതെങ്കിലും ഇടത്ത് സ്ത്രീകൾ ഇതിൽ പറഞ്ഞപോലെ അടിച്ചമർത്തപ്പെടുന്നുണ്ടോ എന്ന് അറിയില്ല. പക്ഷേ എനിക്ക് അറിയുന്ന ഇടത്ത് ഒന്നും ഇല്ല.

Also Read: വാക്സിൻ നൽകിയിട്ടും കേരളത്തിൽ കുത്തിവെയ്പ്പ് കുറവ്; കേന്ദ്രത്തിന്‌ അതൃപ്തി, വിശ്വാസക്കുറവെന്ന് വാദം

ശബരിമല വിശ്വാസികൾ മൊത്തം ഇങ്ങനെ ആണ് എന്നുള്ള സ്റ്ററെക്കോട്ടൈപ്പിങ് ശബരിമല വിഷയം വിവാദം ആക്കരുത് എന്ന് അഭിപ്രായം ഉള്ളയാൾ ആണ് ഞാൻ. അതികൊണ്ട് തന്നെ ഈ സിനിമയിലെ രണ്ടാം പകുതിയെ എതിർക്കുന്നു. സിനിമയിൽ ഒരു രാഷ്രീയമുണ്ട്. ഈ സിനിമയിൽ സുരാജിനെയോ അച്ഛനെയോ മാത്രം വില്ലന്മാരായി കാണിച്ചിരുന്നെങ്കിൽ എതിർക്കുമായിരുന്നില്ല. പക്ഷേ മാലയിട്ട മൊത്തം സ്വാമിമാരെയും വിശ്വാസികൾ ആയ സ്ത്രീകളെയും മോശം ആയി കാണിച്ചു. സുരാജിന്റെ വീട് സമൂഹത്തിന്റെ കണ്ണാടി ആക്കി കാണിച്ചു. മലിനജലം സ്വാമിമാരുടെ ദേഹത്ത് ഒഴിച്ചത് പ്രതീകാത്മകം ആയാണ്. ഇതാണ് സ്റ്റീരിയോ ടൈപ്പിങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button