Latest NewsNewsWeirdFunny & Weird

ഈ പെണ്‍കടുവ പുകവലിക്കുകയാണോ? വൈറലായി വീഡിയോ

ഒരു പെണ്‍കടുവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.  ഈ വീഡിയോ വൈറലാകാന്‍ ഒരു കാരണവുമുണ്ട്. മറ്റൊന്നുമല്ല, പെട്ടെന്ന് കണ്ടാല്‍ ഈ കടുവ പുകവലിക്കുകയാണെന്നേ തോന്നൂ.

‘ഈ പെണ്‍കടുവ പുകവലിക്കുകയാണോ’ എന്ന സംശയം ഉന്നയിച്ചാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാന്‍ ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

മധ്യപ്രദേശിലെ ബന്ദവ്ഗഡ് കടുവാസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്ന് പുറത്തുചാടിയ കടുവ ശ്വാസം വിടുമ്പോള്‍ പുറത്തുവരുന്ന പുക കണ്ടാണ് സംശയം ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button