Latest NewsNewsIndia

കര്‍ഷകസമരം ഡല്‍ഹിക്ക് വരുത്തിയത് അരലക്ഷം കോടി രൂപയുടെ കനത്ത നഷ്ടം

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമ ഭേദഗതിക്കെതിരെ കർഷകർ നടത്തി വരുന്ന സമരം 60 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കർഷക സമരം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ വ്യാപാര രംഗത്ത് ഉണ്ടാക്കിയത് കനത്ത നഷ്ടം. അരലക്ഷം കോടി രൂപയുടെ നഷ്ടമാണ് സമരം മൂലം ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരി കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐറ്റി) ആരോപിക്കുന്നു.

Also Read:സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം ആർക്കും അത്ര രസിച്ചിട്ടില്ല?

അടുത്ത ഒന്നര വര്‍ഷം കാര്‍ഷിക നിയമം അനുസരിക്കണമെന്നും ഒരു സംയുക്ത സമിതി രൂപീകരിക്കാമെന്നുമുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം കര്‍ഷകര്‍ അംഗീകരിച്ചാല്‍ ഇതിന് മാറ്റം വരുമെന്നും സംഘടന പറയുന്നു. എന്നാൽ, സർക്കാർ നിര്‍ദ്ദേശം അംഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. നിർദേശം അംഗീകരിക്കാത്ത പക്ഷം കര്‍ഷകര്‍ക്ക് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ താല്‍പ്പര്യമില്ലെന്ന് സിഎഐറ്റി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്‍ഡേവാളിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന സംയുക്ത സമിതിയില്‍ വ്യാപാരികളെ കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ അത് ഡൽഹിക്ക് കനത്ത നഷ്ടമായിരിക്കും വരുത്തിവെയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button