Latest NewsNewsIndia

വീട്ടിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത സഹപ്രവര്‍ത്തകർ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ അറസ്റ്റിൽ

ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയാണ് 27 കാരിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

ഭോപ്പാല്‍: സ്വകാര്യ കമ്പനിയിൽ ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുകയായിരുന്നു യുവതിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ വച്ച്‌ കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കേസില്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. സംഭവത്തെ കുറിച്ച്‌ അമ്മയോട് യുവതി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

read also:ശുചിമുറിയില്‍ പോയി വരുന്ന വഴി ആന ചവിട്ടിക്കൊന്നു; റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയം

ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയാണ് 27 കാരിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കാറിനുള്ളില്‍ വച്ചാണ് ഇവർ പീഡിപ്പിച്ചത്. സംഭവം പുറംലോകം അറിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുവതിയെ സംഘം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

Related Articles

Post Your Comments


Back to top button