Latest NewsNewsIndia

റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങിയ രാജ്യത്ത് പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളികൾ ; 6 പേർ കസ്റ്റഡിയില്‍

ഡല്‍ഹി : രാജ്യം 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങിയിരിക്കെ ഡല്‍ഹിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളികൾ. ഖാന്‍ മാര്‍ക്കറ്റിന് സമീപത്തെ മെട്രോ സ്‌റ്റേഷനിലാണ് യുവാക്കൾ  മുദ്രാവാക്യം വിളിച്ചത്. അതേസമയം ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ആറംഗസംഘമാണ് മുദ്രാവാക്യം വിളിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പാകിസ്ഥാന്‍ നീണാള്‍ വാഴട്ടെയെന്ന മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്‌. വിവരം അറിഞ്ഞ് എത്തിയ ഇവരെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

അതേസമയം ഈ കൂട്ടത്തില്‍ മൂന്ന് സത്രീകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വാടകയ്‌ക്കെടുത്ത ബൈക്കുമായി റെയ്‌സിങ് നടത്തുന്നതിനിടെയാണ് രാജ്യങ്ങളുടെ പേര് വിളിച്ച്‌ മുദ്രാവാക്യം വിളിച്ചത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button