Latest NewsIndiaNews

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത രണ്ട് ചൈനക്കാരെക്കൂറിച്ച്‌ ആശങ്കകൾ; ഇവർ ഒളിച്ചു താമസിച്ചതെന്തിന്?

തെറ്റായ വിവരങ്ങള്‍ നല്‍കി വ്യാജ സിംകാര്‍ഡ് എടുക്കാന്‍ തുനിമ്പോൾ ആന്‍റി ടെറര്‍ സ്‌ക്വാഡ് പിടികൂടിയത്.

ലഖ്‌നോ: ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയ രണ്ടു ചൈനക്കാരെ ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തതിൽ ആശങ്കകൾ വർദ്ധിക്കുന്നു. ഈ ചൈനക്കാര്‍ ഉത്തര്‍പ്രദേശില്‍ ഒളിച്ചുതാമസിക്കുന്നതിന്‍റെ ലക്ഷ്യമെന്തെന്ന അന്വേഷണത്തിലാണ് യുപി പൊലീസ്.

ജൂലി എന്ന ഷൂ ഷുന്‍ഫു, ആലിസ് എന്ന ലി ടെങ് ടി എന്നിവരെയാണ് തെറ്റായ വിവരങ്ങള്‍ നല്‍കി വ്യാജ സിംകാര്‍ഡ് എടുക്കാന്‍ തുനിമ്പോൾ ആന്‍റി ടെറര്‍ സ്‌ക്വാഡ് പിടികൂടിയത്.

കഴിഞ്ഞയാഴ്ച ദില്ലിയില്‍ നിന്നും അറസ്റ്റ് ചെയ്ത 14 പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ച്‌ അറിഞ്ഞതെന്നും ഉത്തര്‍പ്രദേശിന്‍റെ പലഭാഗങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button