Latest NewsNewsIndia

ചെങ്കോട്ടയിൽ കൊടിയുയർത്തി കർഷകർ; കൈയ്യിൽ മാരകായുധങ്ങൾ, പൊലീസിനു നേർക്ക് വാഹനം ഓടിച്ചുകയറ്റി പ്രതിഷേധക്കാർ

കർഷകർ നടത്തുന്ന ട്രാക്‌ടർ മാർച്ചിൽ വൻ സംഘർഷം

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്‌ടർ മാർച്ചിൽ വൻ സംഘർഷം. ചെങ്കോട്ടയ്ക്ക് മുകളിൽ കയറി കർഷകർ പ്രതിഷേധമറിയിച്ചു. ചെങ്കോട്ടയിൽ കൊടിയുയർത്തി കർഷകർ. സിംഘു അതിർത്തിയിലെ കർഷകരും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാർച്ചിൽ പൊലീസിൻ്റെ ലാത്തിചാർജ്. പൊലീസുകാർക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതോടെയാണ് പൊലീസും തിരിച്ച് തല്ലാനൊരുങ്ങിയത്. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലതരത്തിലുള്ള ആയുധങ്ങളും വാഹനത്തിലുണ്ട്.

Also Read: ‘ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഓരോ പൗരന്മാരുമാണ്’; റിപബ്ലിക് ആശംസകളുമായി രാഹുല്‍ ഗാന്ധി

കർഷകരുടെ പണിയായുധങ്ങളായ കലപ്പ, വടിവാൾ, അരിവാൾ, തൂമ്പ തുടങ്ങിയ കാർഷിക ആയുധങ്ങളാണ് ട്രാക്ടറുകളിൽ ഉള്ളത്. ഒരു പരേഡ് എന്ന രീതിയിൽ തന്നെയാണ് കർഷകർ ട്രാക്ടർ റാലി നടത്തുന്നത്. മാര്‍ച്ച് തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. മിക്കയിടങ്ങളിലും ചെറിയരീതിയിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.

നൂറ് കണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് എത്തുന്നത്. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രഖ്യാപനം. റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button