Latest NewsNewsLife StyleHealth & Fitness

ആര്‍ത്തവ അസ്വസ്ഥകള്‍ കുറയ്ക്കാൻ ഈ കാര്യങ്ങൾ ശീലമാക്കൂ

ആർത്തവ സമയത്ത് സ്ത്രീകൾക്ക് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉള്ളത്. നടുവേദന, വയറു വേദന, സ്തനങ്ങളിൽ വേദന, ഛർദ്ദി പോലുള്ള പ്രശ്നങ്ങൾ ആർത്തവ സമയത്ത് മിക്കവരേയും അലട്ടുന്നവയാണ്. എന്നാൽ ആർത്തവ ദിനങ്ങളിലെ അസ്വസ്ഥകൾ അകറ്റാന്‍ ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ..

യോഗ

ആർത്തവ സമയത്ത് ചെയ്യാവുന്ന ഒന്നാണ് യോഗ. എന്നാൽ ശരീരത്തിന് ആയാസം നൽകുന്ന അതി കഠിനമായ യോഗ മുറകൾ ഈ സമയത്ത് ഒഴിവാക്കണം. യോഗ ജീവിതത്തിന്റെ ഭാഗമായി മാറുന്നതോടെ ആർത്തവവുമായി ബന്ധപ്പെട്ട അസ്വസ്ഥകളും ക്രമം തെറ്റിയ ആർത്തവവും പൂർണ്ണമായും മാറും. ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ യോ​ഗ സഹായിക്കുമെന്നാണ് കോംപ്ലിമെന്ററി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചൂട് പിടിക്കൂ…

ആർത്തവ സമയത്ത് വയറ് വേദന അകറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് ചൂട് പിടിക്കുക എന്നത്. ചെറുചൂടുവെള്ളത്തിൽ ഒരു തോർത്തോ അല്ലെങ്കിൽ കോട്ടൺ തുണിയോ ഉപയോ​ഗിച്ച് അടിവയറ്റിൽ ചൂട് പിടിക്കുന്നത് വയറ് വേദന കുറയ്ക്കാൻ സഹായിക്കും. 15 മിനിറ്റെങ്കിലും ചൂട് പിടിക്കാൻ ശ്രമിക്കുക.

ചായ…

പുതിന, ഇഞ്ചി, കുരുമുളക്, ജീരകം എന്നിവ ചേർത്തുള്ള ചായ കുടിക്കുന്നത് ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button