Latest NewsNewsIndia

കേന്ദ്ര ബജറ്റ് 2021 : വര്‍ക്ക് ഫ്രം ഹോം ജീവനക്കാരെ ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുന്ന് റിപ്പോർട്ട്

ന്യൂഡൽഹി : കോവിഡ് കാലത്ത് രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം  വര്‍ധിച്ചിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഈ തൊഴില്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി കമ്പനികള്‍ കോവിഡാനന്തരവും വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ നിശ്ചിത ശതമാനം ജീവനക്കാരെ നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് പ്രമുഖ ദേശീയ വാര്‍ത്താ മാധ്യമമായ ലൈവ് മിന്റ്
റിപ്പോര്‍ട്ട് ചെയ്യുന്നു.

വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാന്‍ ജീവനക്കാര്‍ക്ക് പണം ചെലവാക്കേണ്ട സഹചര്യവും നിലവിലുണ്ട്. വീട്ടിൽ ഒരു വർക്ക് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി ചില കമ്പനികൾ സഹായവും നൽകി വരുന്നുണ്ട്. രാജ്യത്തിന്റെ വിദൂര ദേശങ്ങളില്‍ ഇരുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് കണടക്ടിവിറ്റി പ്രശ്‌നങ്ങളും ഉണ്ട്. ഇതിന് പരിഹാരം ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങൾക്കും ബജറ്റില്‍ ഇടം കിട്ടിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button