KeralaLatest NewsNews

ഇത് നമ്മുടെ അന്നദാതാക്കളല്ല, വെറുതെ മാനത്ത് നോക്കി ഇരിക്കുന്ന ഇമ്രാന്റെ കൂലിപ്പണിക്കാർ ; കൃഷ്ണകുമാർ

രാജ്യതലസ്ഥാനത്തെ യുദ്ധക്കളമാക്കിയ ട്രാക്ടർ റാലിക്കെതിരെ നടൻ കൃഷ്ണകുമാർ . രാജ്യത്തെ കുരുതിക്കളമാക്കിയവർ യഥാർത്ഥത്തിൽ കർഷകരല്ലെന്നും ചൈനക്കും പാകിസ്താനും വേണ്ടി കൂലി പണി എടുക്കുന്ന രാജ്യദ്രോഹികളാണെന്നും കൃഷ്ണകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

 

കുറിപ്പിന്റെ പൂർണരൂപം…………..

ശുദ്ധ തെമ്മാടിത്തരം.. തീവ്രവാദികളുടെ അഴിഞ്ഞാട്ടം.. ഇതല്ല ഭാരതത്തിലെ കർഷകർ. ഇതല്ല നമ്മുടെ അന്നദാതാക്കൾ.. ഇത് പഞ്ചാബിലെ കാർഷിക ഇടനിലക്കാരുടെ വാടക ഗുണ്ടകൾ, ഒപ്പം സ്വന്തമായി വാക്‌സിൻ പോലും ഉണ്ടാക്കാൻ കഴിയാതെ മാനത്തു നോക്കി ഇരിക്കുന്ന ഇമ്രാൻറെ കൂലി പട്ടാളത്തിന്റെ ചില്ലറ വാങ്ങി നക്കി കൊണ്ട് ഇന്ത്യ മഹാരാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന പരാജയം മാത്രം ഏറ്റുവാങ്ങുന്ന തീവ്രവാദിക്കൂട്ടവും, മറ്റള്ളവരെ കൃഷി ചെയ്തു ജീവിക്കുന്ന ചില രാഷ്ട്രീയ കർഷകരും, കൂടെ ശബരിമല പോരാട്ടത്തിലെ ചില പൊട്ടിപൊളിഞ്ഞ മാലപ്പടക്കങ്ങളും. കോവിഡ് കാലത്തും ഭരതത്തിന്റെ അതിശയിപ്പിക്കുന്ന വളർച്ചയിൽ വിളറിപൂണ്ടു നമ്മെ തകർക്കാൻ ശ്രമിക്കുന്ന ചൈനക്കും പാകിസ്താനും വേണ്ടി കൂലി പണി എടുക്കുന്ന ചില രാജ്യദ്രോഹികളുടെ ഈ തെമ്മാടിത്തരം അടിച്ചമർത്തണം. അപലപാനീയമാണ് ഈ അഴിഞ്ഞാട്ടം. ഖാലിസ്ഥാനി തീവ്രവാദികളുടെ കൊടി ചെങ്കോട്ടയിൽ ഉയർത്തിയത് നമ്മുടെ പരമാധികാരത്തിന്നു മുകളിലുള്ള കടന്നു കയറ്റമാണ്. കേരളത്തിന്റെ കാർഷിക വികസനത്തിനു തടയിട്ടു ഒരു കാലത്തു പാടത്തു ട്രാക്ടർ തടഞ്ഞ പാർട്ടിയുടെ വ്യക്താവ് ഞെളിഞ്ഞു ട്രാക്ടറിൽ പായുന്നതും നമ്മൾ ഇന്ന് കണ്ടു. അപാര തൊലിക്കട്ടി. മോഡി വിരോധം രാജ്യ വിരോധമാകരുത്. മോഡി ഇനിയും പലതവണ വരും പോകും. അത് കഴിഞ്ഞു ഷാ വരും, യോഗിമാർ വരും. പക്ഷെ ഭാരതം.. നമ്മുടെ രാജ്യം അതാണ്‌ മുഖ്യം. രാജ്യവികസനം മാത്രം മുന്നിൽ കണ്ടു നടത്തുന്ന നരേന്ദ്രമോഡിയുടെ നല്ല ഭരണത്തെ ആട്ടിമറിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം ഗൂഡ പദ്ധതികൾക്ക് കൂട്ടുനിൽക്കുന്നവർ ഓർത്തോ. സ്വതന്ത്ര ഭാരതത്തിൽ ഇതാദ്യമായി വികസനകുതിപ്പെന്താണെന്ന് കണ്ടു തുടങ്ങി. വരും തലമുറയ്ക്കുള്ള നല്ലജീവിതം തട്ടി തെറിപ്പിക്കരുത്. വൈകിപ്പിക്കരുത്. ഇന്ന് ചെങ്കൊട്ടായിലും പരിസരത്തും കണ്ട പ്രവർത്തികൾ നമുക്ക് നല്ലതിനല്ല. അപലപിക്കുക… പ്രതിഷേധിക്കുക.. ജയ് ഹിന്ദ്.

https://www.facebook.com/actorkkofficial/posts/264888121652550

 

shortlink

Related Articles

Post Your Comments

Related Articles


Back to top button