Latest NewsNewsIndia

കേന്ദ്ര ബജറ്റിൽ കാർഷിക വായ്പാ 19 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധ്യതയെന്ന് റിപ്പോർട്ട്

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കാർഷിക വായ്പാ ലക്ഷ്യം ഏകദേശം 19 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. നിലവിലെ സാമ്പത്തിക വർഷത്തിൽ സർക്കാർ 15 ലക്ഷം കോടി കാർഷിക വായ്പാ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ വായ്പാ ലക്ഷ്യം സർക്കാർ എല്ലാ വർഷവും വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത്തവണ 2021-22ൽ ലക്ഷ്യം 19 ലക്ഷം കോടി ആയി ഉയർത്താൻ സാധ്യതയുണ്ടെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

“നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും സഹകരണ സംഘങ്ങളും കാർഷിക വായ്പാ രം​ഗത്ത് സജീവമാണ്. നബാർഡ് റീഫിനാൻസ് സ്കീം കൂടുതൽ വിപുലീകരിക്കും. 2020-21 വർഷത്തെ കാർഷിക വായ്പാ ലക്ഷ്യം 15 ലക്ഷം കോടി രൂപയാണ്,” 2020-21 ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button