Latest NewsNewsCrime

ബസിൽ മോഷണ ശ്രമം; യുവതികൾ പിടിയിൽ

തിരുവനന്തപുരം: ബസിൽ നിന്ന് ഇറങ്ങവേ യാത്രക്കാരിയുടെ ബാഗിൽ നിന്നു സ്വർണവും പണവും വാച്ചും മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് പിടികൂടിയിരിക്കുന്നു. തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ രാമേശ്വരം കാക്കാത്തോപ്പ് മുരുകൻ കോവിൽ ഈശ്വരി (25), മുത്തുമാരി (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ 26ന് രാവിലെ ഉള്ളൂർ പോങ്ങുംമൂട് ബസ്‌സ്റ്റോപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുണ്ടയ്ക്കൽ സ്വദേശിയായ യാത്രക്കാരി ബസിൽ നിന്നു ഇറങ്ങവേ അവിടെയുണ്ടായിരുന്ന പ്രതികൾ തിരക്കുണ്ടാക്കി യാത്രക്കാരിയുടെ ബാഗിൽ നിന്ന് 17,​300 രൂപയും സ്വർണ ഏലസും വാച്ചുമടങ്ങിയ പഴ്സും മോഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. മോഷണ മുതൽ പ്രതികളിൽ നിന്നും പോലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, മെർവിൻ ഡിക്രൂസ്, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ പ്രതാപൻ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button