Latest NewsNewsSaudi ArabiaGulf

പ്രവാസിയായ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു

റിയാദ്: പ്രവാസിയായ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു . കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു (40) ആണ് സൗദിയില്‍ മരിച്ചത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 25 വര്‍ഷത്തിലധികമായി റിയാദിലുള്ള ആളാണ് ഷാജു. ഒരു വര്‍ഷം മുമ്പ് പുതിയ വിസയില്‍ വന്നതായിരുന്നു.

read also :ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് മുന്നിലെ സ്‌ഫോടനം, രാജ്യത്ത് അതീവസുരക്ഷ

ഭാര്യ: ഷീജയ മക്കള്‍: ജാസ്മിന്‍ (പോളിടെക്നിക് വിദ്യാര്‍ത്ഥിനി), ഇജാസ് (ഒമ്പതാം ക്ലാസ്) കെ.എം.സി.സി വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേറ്റിയുടെ ഭാര്യാ സഹോദരനാണ്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീന്‍ മടവൂര്‍, മുനീര്‍, റസാഖ് പൂക്കോട്ടുംപാടം, നൗഷാദ് ഉമയനല്ലൂര്‍ രംഗത്തുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button