Latest NewsKeralaIndiaNews

‘ഡൽഹിയിൽ കലാപം നടത്താൻ ഇറങ്ങിയ 10000 പേർ മാത്രമല്ല ഇന്ത്യയിലെ കർഷകർ, ബാക്കിയുള്ള 12 കോടി കർഷകർ കൃഷി ചെയ്യുന്നുണ്ട്’

കർഷകരെ തികയാഞ്ഞിട്ട് കേരളത്തിൽ നിന്ന് ആഡംബര ബസുകളിൽ അമ്മിണി കൗറിന്റെ നേതൃത്വത്തിൽ അന്തങ്ങളെ ഇറക്കുമതി ചെയ്തു

കാർഷിക നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കർഷകർ നടത്തിവരുന്ന സമരം റിപ്പബ്ളിക് ദിനത്തിൽ അക്രമാസക്തമായി മാറിയതോടെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകൾക്കും കാര്യങ്ങളുടെ സ്ഥിതിഗതികൾ മനസിലായി കഴിഞ്ഞു. ഇന്ത്യയിൽ 12 കോടി കർഷകരുണ്ട്. അല്ലാതെ ഡൽഹിയിൽ കലാപം നടത്താൻ ഇറങ്ങിയ 10000 പേർ മാത്രമല്ല. എന്തുകൊണ്ടാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ കർഷകരിൽ നിന്ന് ഇവർക്ക് പിന്തുണ കിട്ടാത്തതെന്ന് ചോദിക്കുകയാണ് ജിതിൻ കെ ജേക്കബ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൻ്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

കർഷകർ അന്നദാതാക്കൾ എന്ന ക്‌ളീഷേ കൂടി രാജ്യത്ത് മാറ്റിയെഴുതപ്പെടുകയാണ്. അതിനുള്ള കാരണം കർഷകരുടെ പേരിൽ ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ഇറങ്ങിയ രാജ്യദ്രോഹികളുടെയും, ജനം തിരഞ്ഞെടുപ്പിലൂടെ തുടച്ചുനീക്കിയ രാഷ്ട്രീയ കഷികളുടെയും കയ്യിലിരിപ്പാണ്. റിപ്പബ്ലിക്ക് ദിനത്തിലെ അക്രമം മാത്രമല്ല അതിന് കാരണം, സമരത്തിന്റെ പേരും പറഞ്ഞ് പൊതുസ്ഥലങ്ങൾ കയ്യടക്കി ഗതാഗതം തടസ്സപ്പെടുത്തിയതും, ആ മേഖലയിലെ വ്യാപാര മേഖലകളിൽ വ്യാപാരം ഇല്ലാതാക്കിയുമൊക്കെയുള്ള നടപടികൾ സാധാരണ ജനത്തെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതാണിപ്പോൾ തദ്ദേശവാസികൾ കർഷകർ എന്നപേരിൽ സമരം ചെയ്യുന്നവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

Also Read: വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള തീയതി നീട്ടി സൗദി

കർഷകർ നാളെ മുതൽ കൃഷി ചെയ്തില്ലെങ്കിൽ എന്ത് ചെയ്യും എന്നാണ് ഏറ്റവും വലിയെ ക്‌ളീഷേ ചോദ്യം. നിങ്ങൾ മനസിലാക്കേണ്ടത് ഇന്ത്യയിൽ 12 കോടി കർഷകരുണ്ട്. അല്ലാതെ ഡൽഹിയിൽ കലാപം നടത്താൻ ഇറങ്ങിയ 10000 പേർ മാത്രമല്ല. എന്തുകൊണ്ടാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ കർഷകരിൽ നിന്ന് ഇവർക്ക് പിന്തുണ കിട്ടാത്തത്? അവസാനം സഹികെട്ട് കേരളത്തിൽ നിന്ന് ആഡംബര ബസുകളിൽ അമ്മിണി കൗറിന്റെ നേതൃത്വത്തിൽ അന്തങ്ങളെ അവിടേക്ക് കൊണ്ടുപോകേണ്ടി വന്നു.

തിരികെ ചോദ്യത്തിലേക്ക് വരാം. കർഷകർ നാളെ മുതൽ കൃഷി ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? മറുപടി അൽപ്പം ക്രൂരം ആണെങ്കിലും ഇതാണ് യാഥാർഥ്യം. ഈ സമരം ചെയ്യുന്ന വെട്ടാവളിയന്മാർക്ക് ഒന്നും സംഭവിക്കില്ല, കാരണം അവർ ഇടനിലക്കാരായ കോടീശ്വരന്മാരാണ്. ബാക്കിയുള്ള യഥാർത്ഥ കർഷകർ പട്ടിണി കിടന്ന് ചാകേണ്ടി വരും. രാജ്യത്ത് ഓരോ വർഷവും കൃഷി ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ് വരുമ്പോഴും ടെക്നോളോജിയുടെയും, ആധുനിക ഇൻഫ്രാസ്ട്രക്ക്ടുറിന്റെയും സഹായത്തോടെ കൃഷിയിൽ നിന്നുള്ള വിളവ് കൂടുതൽ ആയി ലഭിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Also Read: ‘ഇതാണ് മോഡിഫൈഡ് ഇന്ത്യ; പക്ഷേ ഇന്ത്യ ഇങ്ങനെ ആകരുത് എന്നാണ് കേരളത്തിലെ മാധ്യമങ്ങളും മതഭ്രാന്തന്മാരും കരുതുന്നത്’

ഇന്ത്യയിലെ 86% വരുന്ന ഇടത്തരം കർഷകരെ മുന്നോട്ട് കൊണ്ടുവരികയാണ് കേന്ദ്ര സർക്കാർ ലക്‌ഷ്യം. അതിന്റെ ഗുണം സാധാരണ കർഷകർക്കും, ദോഷം ഇടനിലക്കാർക്കും ആണ്. എല്ലാ ജോലിക്കും മഹത്വം ഉണ്ട്. ഇന്ത്യയിലെ കാർഷിക മേഖലയിൽ പതിറ്റാണ്ടുകളായി പതിനായിരക്കണക്കിന് കർഷകർ ഓരോ വർഷവും മരിച്ചു വീഴുകയാണ്. അതെല്ലാം കണ്ട് ഒന്നും ചെയ്യാതെ കയ്യും കെട്ടിയിരുന്നവരാണ് ഇപ്പോൾ കർഷകരെ അവരുടെ വരുമാനം ഇരട്ടിയാക്കാൻ ഉദ്ദേശിച്ചുള്ള കാർഷിക നിയമത്തെ എതിർക്കുന്നത്. ഇമ്മാതിരി എതിർപ്പുകൾ 1990 കളിൽ ഇന്ത്യൻ സാമ്പത്തീക രംഗം തുറന്നു കൊടുത്തപ്പോഴും ഉണ്ടായിരുന്നു. അന്നും ഇമ്മാതിരി കോമാളികളെ രാജ്യം വകവെച്ചില്ല, അതിന്റെ ഫലമാണ് രാജ്യം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തീക ശക്തികളിൽ ഒന്നായി നില്ക്കാൻ കാരണം. ചാവാലിപ്പട്ടികൾ കുരച്ചുകൊണ്ടിരിക്കും, 1990 കളിൽ കാര്യമായ ശക്തി ഇന്ത്യയിലുണ്ടായിട്ടും ഇവറ്റകളെ ഇന്ത്യൻ ജനം വകവെച്ചില്ല, പിന്നെയാണ് ഇവറ്റകളുടെ രാജ്യദ്രോഹം മനസിലാക്കി തിരഞ്ഞെടുപ്പിലൂടെ തുടച്ചു നീക്കിയ ഈ 2021 ൽ.

https://www.facebook.com/jithinjacob.jacob/posts/3585569674846145

shortlink

Related Articles

Post Your Comments

Related Articles


Back to top button