COVID 19KeralaLatest NewsNewsIndia

‘ഇതാണ് മോഡിഫൈഡ് ഇന്ത്യ; പക്ഷേ ഇന്ത്യ ഇങ്ങനെ ആകരുത് എന്നാണ് കേരളത്തിലെ മാധ്യമങ്ങളും മതഭ്രാന്തന്മാരും കരുതുന്നത്’

നിലവിൽ ഇന്ത്യ 2 കോടി വാക്‌സിനുകൾ വിവിധ രാജ്യങ്ങൾക്ക് നൽകി

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഇന്ത്യയെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തും. ലോകരാജ്യങ്ങൾ വരെ ഇന്ത്യയുടെ കുതിപ്പിൽ ആഹ്ളാദം പ്രകടിപ്പിക്കുമ്പോൾ ഇന്ത്യ ഇങ്ങനെ വളരരുത് എന്നാണ് കേരളത്തിലെ മാധ്യമങ്ങളും മതഭ്രാന്തന്മാരും കരുതുന്നതെന്ന് ജിതിൻ കെ ജേക്കബ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ലോകത്തിലെ പല വിദഗ്ധരും പ്രവചിച്ചത് ഇന്ത്യ കോവിഡിൽ തകർന്നടിയും എന്നായിരുന്നു. 130 കോടി ജനതയുള്ള ഇന്ത്യയിൽ ഏറ്റവും കുറഞ്ഞത് 70 മുതൽ 80 കോടി വരെ ജനങ്ങൾക്ക് കോവിഡ് ബാധിക്കുമെന്നും 20 ലക്ഷം പേരെങ്കിലും മരിക്കും എന്നതായിരുന്നു. പക്ഷേ, ഇന്ത്യ കോവിഡിനെ അതിജീവിച്ചുവെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നമ്മുടെ പ്രധാനമന്ത്രി ഇന്നലെ ലോക സാമ്പത്തീക ഫോറത്തിൽ നടത്തിയ പ്രസംഗം രാജ്യാന്തര തലത്തിൽ തന്നെ വലിയ ശ്രദ്ധ ആകർഷിച്ചു എങ്കിലും അതിന് ഒരു വാർത്ത പ്രാധാന്യവും നൽകാതിരിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ ശ്രദ്ധിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന് ”ലോകത്തിലെ പല വിദഗ്ധരും പ്രവചിച്ചത് ഇന്ത്യ കോവിഡിൽ തകർന്നടിയും എന്നായിരുന്നു. 130 കോടി ജനതയുള്ള ഇന്ത്യയിൽ ഏറ്റവും കുറഞ്ഞത് 70 മുതൽ 80 കോടി വരെ ജനങ്ങൾക്ക് കോവിഡ് ബാധിക്കുമെന്നും 20 ലക്ഷം പേരെങ്കിലും മരിക്കും എന്നതായിരുന്നു.

Also Read: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരിന് വാക്‌സിന്‍ നിഷേധിച്ചെന്ന് പരാതി

പക്ഷെ രാജ്യം ലോകത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡിനെ അതിജീവിച്ചു. അത് മാത്രമല്ല മറ്റു രാജ്യങ്ങളെയും കോവിഡിനെ നേരിടാൻ സഹായിച്ചു. ലോകം മുഴുവൻ ലോക്ക്ഡൗണിൽ ആയിരുന്നപ്പോൾ ഇന്ത്യ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യയിലുണ്ടായിരുന്ന 1 ലക്ഷത്തിലധികം വിദേശികളെ അവരവരുടെ നാടുകളിൽ എത്തിച്ചു. 150 തിൽ അധികം രാജ്യങ്ങൾക്ക് essential medicines നൽകി.

വെറും 12 ദിവസംകൊണ്ട് 23 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് ഇന്ത്യയിൽ നിർമിച്ച കോവിഡ് വാക്‌സിൻ നൽകി. ലോകത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിൽ ഇന്ത്യ 2 കോടി വാക്‌സിനുകൾ വിവിധ രാജ്യങ്ങൾക്ക് നൽകി”. 92 രാജ്യങ്ങളാണ് ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിന് വേണ്ടി മുന്നോട്ട് വന്നിട്ടുള്ളത്. മാർച്ച് 2020 ൽ പി പി ഇ കിറ്റ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ വെറും 10 മാസം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിൻ നിർമാതാക്കളും കയറ്റുമതിക്കാരും ആയി. ഇതാണ് ഇന്ത്യക്കാർ കാണാൻ ആഗ്രഹിച്ച മാറ്റം.

Also Read: ‘കണക്കിൽ കള്ളക്കളിയില്ല’; സംസ്ഥാനത്ത് മരണനിരക്ക് കുറക്കാനായത് നേട്ടമെന്ന് മന്ത്രി

പക്ഷെ ഇന്ത്യ ഇങ്ങനെ ആകരുത് എന്നാണ് കേരളത്തിലെ ഒരുപറ്റം മാധ്യമങ്ങളും, മതഭ്രാന്തന്മാരും, വിദേശത്തു നിന്ന് രാജ്യത്തിന് വേണ്ട എല്ലാ ഇറക്കുമതിയിലും കമ്മീഷൻ പറ്റിയിരുന്ന രാഷ്ട്രീയ പാർട്ടിയും ആഗ്രഹിക്കുന്നത്. ചൈനയുടെ വാക്‌സിൻ പാകിസ്താന് പോലും വിശ്വാസം ഇല്ലാത്തതിൽ പോളിറ്റ് ബ്യൂറോയും നിരാശരാണ്. അതിനേക്കാൾ വലിയ വേദന ക്യൂബൻ ആരോഗ്യ രംഗത്തെ തള്ളുകൾ തകർന്നു പോയതാണ്. ഇതൊക്കെകൊണ്ടുതന്നെ അവരെല്ലാം അസ്വസ്ഥരാണ്.

ശരിക്കും കോവിഡ് മൂലം ഇന്ത്യ ശവപ്പറമ്പാകും എന്ന് കരുതി വാർത്തകൾ നല്കാൻ അച്ചുനിരത്തി കാത്തിരുന്നവർക്ക് മുന്നിൽ ഇപ്പോൾ തെളിയുന്നത് ഐക്യരാഷ്ട്ര സഭയുടെ തലവൻ അന്റോണിയോ ഗുട്ടെര്സ് ന്റെ വാക്കുകൾ ആണ് ” I think that the vaccine production capacity of India is the best asset that the world has today. I hope the world understands that it must be fully used’’ഇതാണ് മോഡിഫൈഡ് ഇന്ത്യ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button