KeralaNattuvarthaLatest NewsNews

അര്‍ധ രാത്രി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയി; കാമുകൻ അറസ്റ്റിൽ

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലത്ത് വച്ച് യുവാവ് പിടിയിലായി

കോട്ടയം: സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ പെൺകുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് പിടിയില്‍. കോട്ടയം കറുകച്ചാലിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്.

ഒരു വര്‍ഷം മുന്‍പാണു ഷാന്‍ പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഷാനിനൊപ്പം വീട്ടിലെത്തി. ഇവിടെ വച്ചു ഷാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനു ശേഷം ഷാനിന്റെ സ്‌കൂട്ടറില്‍ കൊല്ലത്തേക്കു ഇവരും പോയി.

read also:ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ബന്ധുക്കള്‍ കറുകച്ചാല്‍ പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലത്ത് വച്ച് യുവാവ് പിടിയിലായി. കടയ്ക്കലില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായതിനെ തുടർന്ന് സ്‌കൂട്ടര്‍ തള്ളി റോഡിലൂടെ നടക്കുകയായിരുന്നു ഇരുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button