Latest NewsIndiaNews

കേന്ദ്രസര്‍ക്കാരിന് എതിരെ രാജ്യവ്യാപക റോഡ് ഉപരോധത്തിന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: ജനകീയ ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് എതിരെ കര്‍ഷക സംഘടനകള്‍. രാജ്യവ്യാപക റോഡ് ഉപരോധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also : കേന്ദ്ര ബഡ്ജറ്റിനെ മാന്ത്രിക ബഡ്ജറ്റ് എന്ന് വിശേഷിപ്പിച്ച് പ്രവാസി വ്യവസായി എം.എ യൂസഫലി

കഴിഞ്ഞ വര്‍ഷം എംഎസ്പിയില്‍ സംഭരണത്തിനായി എഫ്..സി.ഐയ്ക്ക് വായ്പ വഴി നീട്ടിയ ധനസഹായത്തിന് 1,36,600 കോടി രൂപയായിരുന്നു ബഡ്ജറ്റ് വിഹിതം അതേസമയം ഈ വര്‍ഷം ഒരു തുകയും അനുവദിച്ചിട്ടില്ല. എഫ്.സി.ഐ അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് കര്‍ഷകര്‍ സംശയിക്കുന്നതായി യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ഇക്കൊല്ലത്തെ ബഡ്ജറ്റിലുള്ളതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റ് അവതരണത്തില്‍ അവകാശപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button