Latest NewsNewsIndia

ചെങ്കോട്ടയിലെ വില്ലനെ കണ്ടെത്താന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഫലമില്ല; ഉപരോധത്തെ നേരിടാന്‍ അമിത് ഷാ

കര്‍ഷകരുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾ പിന്‍വലിക്കും വരെ പിന്നോട്ടില്ലെന്നു കര്‍ഷകരും മുട്ടുമടക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാരും നിലപാട് കടുപ്പിക്കുന്നു. ഇതോടെ പ്രതിഷേധം ഉടനൊന്നും തീരില്ലെന്നും വ്യക്തമായി. അതിനിടെ സമൂഹമാധ്യമങ്ങളിലും കര്‍ഷക വിഷയം തിളച്ചുമറിയുകയാണ്. ഭയപ്പെടുത്തി വിരട്ടിയോടിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ടെന്നു ഹരിയാനയിലെ ജിന്ദില്‍ ആയിരക്കണക്കിനു കര്‍ഷകരെ സാക്ഷിയാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു.

എന്നാൽ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നിട്ടും സിദ്ദുവിനെ കുറിച്ചു തുമ്ബൊന്നും കിട്ടിയിട്ടില്ല. കിസാന്‍ മോര്‍ച്ച ശനിയാഴ്ച ദേശീയ റോഡ് ഉപരോധം പ്രഖ്യാപിച്ചിരിക്കെ ക്രമസമാധാനപാലനം ഉറപ്പാക്കാനുള്ള ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രക്ഷോഭം സമാധാനപരമാണെന്ന് ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകളും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.

അതേസമയം പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള അക്കൗണ്ടുകള്‍ അനുമതിയില്ലാതെ പുനഃസ്ഥാപിച്ചതില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനു നോട്ടിസ് അയച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കി. ഇതിനിടെയിലും സമരം നടക്കുന്ന അതിര്‍ത്തികളിലേക്ക് കര്‍ഷകപ്രവാഹം തുടരുകയാണ്. ഹരിയാണ ജിന്ദില്‍ അരലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത മഹാപഞ്ചായത്ത് ഡല്‍ഹി ചലോ മാര്‍ച്ച്‌ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പൊലീസ് ഒഴിപ്പിച്ച ഡല്‍ഹി-ആഗ്ര എക്സ്‌പ്രസ് പാതയിലെ പല്‍വലില്‍ കര്‍ഷകര്‍ വീണ്ടും ധര്‍ണ തുടങ്ങി.

Read Also: ടിവി ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ കര്‍ഷകര്‍ വരുംദിവസങ്ങളില്‍ ഇവിടെയെത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പഞ്ചാബിലെയും രാജസ്ഥാനിലെയും കൂടുതലാളുകള്‍ ബുധനാഴ്ച ഷാജഹാന്‍പുരിലെ സമരകേന്ദ്രത്തിലെത്തി. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുക, കാര്‍ഷികകടങ്ങള്‍ എഴുതിത്ത്ത്തള്ളുക, കര്‍ഷകര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നീ അഞ്ച് ആവശ്യങ്ങളുമായി ജിന്ദിലെ മഹാപഞ്ചായത്ത് പ്രമേയം പാസാക്കി. കര്‍ഷകരുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button