COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് 3,251 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 3,251 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 3,860 പേര്‍ രോഗമുക്തരാവുകയും ചെയ്തു. എന്നാല്‍ അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

പുതിയതായി നടത്തിയ 1,48,574 ടെസ്റ്റുകളില്‍ നിന്നാണ് 3,251 കൊവിഡ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. 2.65 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,20,126 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button