Latest NewsNewsInternational

ശ്വാസ തടസ്സവും നെഞ്ചു വേദനയും ; യുവാവിന്റെ എക്‌സ്‌റേ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

സംശയം മാറ്റുന്നതിനായി ആശുപത്രിയിലേക്ക് പോയി

മസാച്യുസെറ്റ്‌സ് : ശ്വാസ തടസ്സവും നെഞ്ചു വേദനയുമായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ എക്‌സ്‌റേ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. കാരണം നെഞ്ചിനുള്ളില്‍ അടഞ്ഞിരിയ്ക്കുന്ന നിലയില്‍ ഒരു എയര്‍പോഡ് കണ്ടെത്തുകയായിരുന്നു. 38കാരനായ ബ്രാഡ് ഗോത്തിയറാണ് ഉറക്കത്തില്‍ അറിയാതെ എയര്‍പോഡ് വിഴുങ്ങിയത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ യുവാവ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കാന്‍ ശ്രമിച്ചെങ്കിലും തൊണ്ടയില്‍ നിന്നും താഴേക്ക് ഇറക്കാന്‍ പ്രയാസപ്പെട്ടു. ശ്വാസതടസ്സം രൂക്ഷമായി.

തുടര്‍ന്ന് മുന്നോട്ടാഞ്ഞ് വെള്ളം തുപ്പിക്കളഞ്ഞതോടെ താത്ക്കാലിക ആശ്വാസം ലഭിച്ചു. ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സാധാരണ പോലെ ബ്രാഡ് തന്റെ കാര്യങ്ങളുമായി മുന്നോട്ട് പോയി. അപ്പോഴൊക്കെ നെഞ്ചിനുള്ളില്‍ എന്തോ ഉണ്ടെന്ന തോന്നല്‍ അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് തന്റെ വയര്‍ലസ് എയര്‍പോഡ് കാണാനില്ലെന്ന കാര്യവും ശ്രദ്ധയില്‍പ്പെടുന്നത്. തൊണ്ടയ്ക്ക് അസ്വസ്ഥതയും എയര്‍പോഡ് കാണാനില്ലെന്ന വിവരവും അറിഞ്ഞതോടെ ഇയാളുടെ കുടുംബമാണ് തമാശ രൂപത്തില്‍ ചിലപ്പോള്‍ വിഴുങ്ങിക്കാണുമെന്ന് പറഞ്ഞത്. ഇതോടെ ബ്രാഡിനും സംശയമായി.

സംശയം മാറ്റുന്നതിനായി ആശുപത്രിയിലേക്ക് പോയി. ഭക്ഷണം കഴിച്ച ബുദ്ധിമുട്ടാകും എന്നാണ് ആശുപത്രി ജീവനക്കാര്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ എക്‌സ്‌റേ എടുത്തതോടെയാണ് ഇക്കാര്യം ഡോക്ടര്‍മാരും സ്ഥിരീകരിച്ചത്. ഉറക്കത്തില്‍ അറിയാതെ ഉള്ളില്‍ പോയ എയര്‍പോഡ് ഭാഗ്യവശാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാത്ത തരത്തില്‍ നെഞ്ചിനുള്ളില്‍ തടഞ്ഞിരിക്കുന്ന നിലയിലായിരുന്നു. എന്‍ഡോസ്‌കോപ്പിയിലൂടെ എയര്‍പോഡ് പുറത്തെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button