Latest NewsInternational

ഓരോ പാകിസ്താനി പൌരനും ജനിക്കുമ്പോൾ തന്നെ ലക്ഷങ്ങൾ കടക്കാരനാകുന്നു: ഇമ്രാൻ ഖാനെതിരെ റിപ്പോർട്ട്

രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദേശ കടം കൈകാര്യം ചെയ്യുന്നതിനായാണ് പാകിസ്താൻ 2005 ൽ ധനപരമായ ഉത്തരവാദിത്വ ക്രെഡിറ്റ് പരിധി (എഫ്ആർഡിഎൽ) നിയമം പാസാക്കിയത്.

ഇസ്ലാമാബാദ്:പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പൌരന്മാരെ കടക്കെണിയിലാക്കുന്നതായി പാക് പാർലമെൻറിൽ ധനകാര്യവകുപ്പിൻറെ റിപ്പോർട്ട്. ഓരോ പാകിസ്താനി പൌരനും ജനിക്കുമ്പോൾ തന്നെ ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ കടക്കാരനാവുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം ഇമ്രാൻ ഖാൻ സർക്കാർ തന്നെ ഇക്കാര്യം പാകിസ്താൻ പാർലമെന്റിൽ സമ്മതിച്ചിട്ടുണ്ട്.

ഇതിൽ ഇമ്രാൻ ഖാൻ സർക്കാരിന്റെ സംഭാവന 54,901 രൂപയാണ്. ഇത് മൊത്തം കടത്തിന്റെ 46% ആണ്. ഈ കടഭാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് വർദ്ധിച്ചത്. അതായത്, ഇമ്രാൻഖാൻ പാകിസ്താന്റെ അധികാരം ഏറ്റെടുത്തപ്പോൾ രാജ്യത്തെ ഓരോ പൗരനും 1,20,099 രൂപയാണ് കടമുണ്ടായിരുന്നത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദേശ കടം കൈകാര്യം ചെയ്യുന്നതിനായാണ് പാകിസ്താൻ 2005 ൽ ധനപരമായ ഉത്തരവാദിത്വ ക്രെഡിറ്റ് പരിധി (എഫ്ആർഡിഎൽ) നിയമം പാസാക്കിയത്.

ധനക്കമ്മി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നാല് ശതമാനത്തിൽ കൂടരുത് എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ട്രഷറിയുമായി ബന്ധപ്പെട്ട് എല്ലാ നയങ്ങളും സർക്കാർ വിശദമായി പഠിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. എന്നാൽ ഇതിനെയെല്ലാം അട്ടിമറിക്കുന്ന രീതിയിലാണ് ഇമ്രാൻഖാൻ വിദേശവായ്പകൾ സ്വീകരിക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തെ ധനനയത്തിൽ പാകിസ്താൻറെ ധനക്കമ്മി ദേശീയ സമ്പദ്‌വ്യവസ്ഥയുടെ നാല് ശതമാനമായി കുറയ്ക്കുന്നതിൽ ഇമ്രാൻ ഖാൻ സർക്കാർ പരാജയപ്പെട്ടുവെന്ന് പാകിസ്താൻ ധനമന്ത്രാലയം അംഗീകരിച്ചു.

കൂടുതൽ അഴിമതി പുറത്ത് , എസ് എഫ് ഐ നേതാവിന് വേണ്ടി പട്ടികജാതി സംവരണം പോലും അട്ടിമറിച്ചു

2005 ലെ ധനപരമായ ക്രെഡിറ്റ് പരിധി (എഫ്ആർഡിഎൽ) നിയമം സർക്കാർ ലംഘിച്ചു. പാക്കിസ്താൻറെ മൊത്തം ധനക്കമ്മി ജിഡിപിയുടെ 8.6 ശതമാനമാണ്, ഇത് എഫ്ആർഡിഎൽ ആക്റ്റിൻറെ പരിധിയുടെ ഇരട്ടിയാണ്.2018 ജൂണിൽ പാകിസ്താൻറെ മൊത്തം പൊതു കടം 120,099 ട്രില്യൺ പാക്കിസ്താൻ രൂപയായിരുന്നു. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ വർഷത്തിൽ ഈ കടം 28 ശതമാനം വർദ്ധിച്ച് 33,590 ട്രില്യൺ രൂപയായി ഉയർന്നു, അടുത്ത വർഷം ഇത് 14 ശതമാനം വർദ്ധിച്ചു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button