KeralaLatest NewsNewsBusiness

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ തട്ടിപ്പ്; സ്ത്രീകളെ ഉപയോഗിച്ച് കെണി ഒരുക്കും, പിന്നിൽ മലയാളികൾ

മലയാളികളായ സ്ത്രീകളാണ് ഇത്തരത്തിൽ ഫോൺ ചെയ്യുന്നത്

കൊച്ചി: ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി വ്യാപകമായി തട്ടിപ്പു നടക്കുന്നതായി പോലീസ് മുന്നറിയിപ്പ്. തട്ടിപ്പിൽ മലയാളികളുടെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ആണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഓൺലൈൻ സൈറ്റുകളിൽ നിന്നും എന്തെങ്കിലും വാങ്ങിയാൽ നറുക്കെടുപ്പിൽ വിജയിയായി തിരഞ്ഞെടുത്തു എന്ന തരത്തിലുള്ള വിളികളും മെസ്സേജുകളും നേരത്തെയും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മലയാളികളായ സ്ത്രീകളാണ് ഇത്തരത്തിൽ ഫോൺ ചെയ്യുന്നത്.

Also Read:പിഞ്ചു കുഞ്ഞിനെ രണ്ടാനമ്മ തിളച്ച വെള്ളത്തിലിരുത്തി കൊലപ്പെടുത്തിയ സംഭവം ; പിന്നീട് നടന്നത്

ഫെസ്റ്റിവൽ സീസണിൽ ഓൺലൈൻ സൈറ്റുകൾ സമ്മാനം നൽകുന്നതിനാൽ ഭൂരിഭാഗം ആളുകളും ഇത്തരം തട്ടിപ്പിൽ വീഴും. പേര് ,വിലാസം ,ഓഡർ ചെയ്ത വസ്തു ഇവയെല്ലാം കൃത്യമായി പറയുന്നതിനാൽ തന്നെ ഷോപ്പിങ് സൈറ്റിന്റെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. തട്ടിപ്പിന്റെ രീതികൾ ഇങ്ങനെ, സമ്മാനമായി കാർ ലഭിച്ചിട്ടുണ്ട്. കാർ വേണ്ടെങ്കിൽ പകരം പണം നൽകാം. കാർ ആണ് വേണ്ടതെങ്കിൽ ഡെലിവറി, ടാക്സ്, ഇൻഷുറൻസ് എന്നിവയിലേക്കായി ഒരു തുക ഫീസ് നൽകണമെന്ന് പറയും.

പകരം ക്യാഷ് ആണ് വേണ്ടതെങ്കിൽ ഇതിന്റെ ടാക്സ് ഇനത്തിൽ തുക നൽകണം എന്നുപറഞ്ഞു വിശ്വസിപ്പിച്ചായിരിക്കും തട്ടിപ്പു. ഓഡർ ചെയ്തു കഴിഞ്ഞു ഇതേവിലാസത്തിൽ ഓൺലൈൻ ഷോപിങ് സൈറ്റിന്റെ പേരിൽ വൗച്ചർ തപാലിൽ എത്തും. വൗച്ചർ സ്ക്രാച്ച് ചെയ്യുമ്പോൾ സമ്മാനം ലഭിച്ചതായി കാണിക്കും. ഇതാണ് തട്ടിപ്പിന്റെ മറ്റൊരു രീതി.

Also Read:കേരളത്തിൽ നോട്ടമിട്ട് ​ഗുലാം നബി ആസാദ്; കരുക്കള്‍ നീക്കി മുതിര്‍ന്ന നേതാക്കൾ

ഓഡർ ചെയ്യുന്ന ആളുടെ പൂർണ വിവരങ്ങളും ഓഡർ നമ്പർ, ഫോൺ നമ്പർ അടക്കം തട്ടിപ്പുകാർക്ക് എങ്ങനെ കിട്ടുന്നു എന്ന അന്വേഷണത്തിലാണ് പോലീസ്. കൊറിയർ സർവീസുകാരുടെ ഡാറ്റ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. സമ്മാനം നേടിയ ആളെ തിരിച്ചറിയുവാൻ വേണ്ടി എന്ന് തെറ്റിദ്ധരിപ്പിച്ചു ആധാർ കാർഡ്, തിരിച്ചറിയൽ രേഖകൾ എന്നിവ തട്ടിപ്പുകാർ മേടിക്കും. ഇവ പിന്നീട് തട്ടിപ്പു സംഘങ്ങൾ മൊബൈൽ കണക്ഷൻ, ബാങ്ക് അക്കൗണ്ട് തുറക്കാനുമെല്ലാം ഉപയോഗിക്കും. ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണം എന്നാണ് പോലീസ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button