KeralaLatest NewsNews

വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സേവാഭാരതി

പത്തനംതിട്ട : വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സേവാഭാരതി. മല്ലപ്പള്ളി താലൂക്കിലെ കുന്നന്താനത്ത് മുണ്ടക്കാമല വീട്ടിന്‍ രവീന്ദ്രനാണ് വിശ്വസേവാഭാരതി വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ കൈമാറല്‍ ശ്രീ.എ.ആര്‍.മോഹന്‍ജി ( പ്രാന്തീയ കാര്യകാരി അംഗം ) നിര്‍വ്വഹിച്ചു. പ്രവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡണ്ട് മുരളി കോവൂര്‍ ജില്ലാ സേവാപ്രമുഖ് സന്തോഷ്, അറ്റുവാശ്ശേരി ഖണ്ഡ് കാര്യവാഹ് അരുണ്‍ മോഹന്‍ , നന്ദേഷ്ജി തുടങ്ങി സംഘ വിവിധ ക്ഷേത്ര ചുമതലയുള്ളവര്‍ പങ്കെടുത്തു.

Read Also : ‘ജോലി അല്ലെങ്കില്‍ മരണം’ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം

ഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി വീടായിരുന്നു രവീന്ദ്രന്റെ. ഈ വീടിന്റെ സ്ഥാനത്താണ് ഇപ്പോള്‍ സേവാഭാരതി പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button