COVID 19KeralaLatest NewsIndiaNews

എൻ 95 മാസ്കിന് വെറും 25 രൂപ, കുറഞ്ഞ വിലയിൽ മരുന്നും മാസ്‌കും; പ്രധാൻമന്ത്രി ജൻ ഔഷധിയെ കുറിച്ച് ഡോക്ടറുടെ വാക്കുകൾ

ഇന്ത്യയിലെ ഓരോ പൗരനും യാതോരു മടിയും കൂടാതെ ഈ സൗകര്യം ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്ന് തിരിച്ചറിയുക

സാധാരണനിലയില്‍ ഉപയോഗിക്കുന്ന ഏറെക്കുറെ എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ വില്‍ക്കുന്ന പൊതു മരുന്നു വില്‍പനാ കേന്ദ്രങ്ങളാണ് ജന്‍ ഔഷധി. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഈ ഒരു സംവിധാനത്തെ കുറിച്ച് കാര്യമായ അറിവുകളില്ല. അത്തരക്കാർക്കായി ഡോക്ടർ സഞ്ജയ് അംബാല പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു. ഡോക്ടറും എഴുത്തുകാരനുമായ സഞ്ജയ് അംബാല പറമ്പത്ത് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ജന്‍ ഔഷധിയുടെ സൗകര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്നത്. ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ:

Also Read:ഒന്‍പത് മാസം നീണ്ടു നിന്ന പോരാട്ടം, കോമ അവസ്ഥയില്‍ ഒരാഴ്ച ; ഒടുവില്‍ കോവിഡിനെ തോല്‍പ്പിച്ച് 4 വയസുകാരി

എൻ 95 മാസ്ക്, ഇന്നത്തെ കാലത്ത് ഏറ്റവും ആവശ്യമായി വേണ്ട കാര്യം. മുൻപ് 130,150 രൂപയൊക്കെയായിരുന്നു ഈ മാസ്കിൻ്റെ വില. അവസാനമായി ഒരു സ്ഥലത്ത് നിന്നും ഇത് വാങ്ങാനൊരുങ്ങിയപ്പോൾ വില കേട്ട് ഞെട്ടി. 2 മാസ്ക് വാങ്ങാൻ കയറിയ ഞാൻ വില കേട്ട് പത്തെണ്ണം വാങ്ങിച്ചു. അവിടെ ഒരു എൻ 95 മാസ്കിൻ്റെ വില 25 രൂപയായിരുന്നു. പ്രധാൻമന്ത്രി ജൻ ഔഷധി കേന്ദ്രയിൽ നിന്നാണ് മാസ്ക് വാങ്ങിയത്. നേരത്തെ അവിടുന്ന് മരുന്നുകൾ വാങ്ങിയിട്ടുണ്ട്. വില വളരെ കുറവാണ്. 300 രൂപയിലധികം വിലയുള്ള സ്കിൻ ഓയിൻമെൻ്റിന് അവിടെ 100 രൂപയിൽ താഴെയായിരുന്നു വില. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഈ ഒരു സംവിധാനത്തെ കുറിച്ച് ശരിയായ രീതിയിൽ അറിയില്ല. പലർക്കും അതിൻ്റെ പ്രയോജനം വേണ്ടരീതിയിൽ ലഭിക്കുന്നില്ല എന്നൊക്കെ മനസിലായപ്പോൾ ഒരു വീഡിയോ ചെയ്യണമെന്ന് കരുതി.

Also Read:അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നയത്തെ വിമർശിച്ച് അമേരിക്ക

ചുരുങ്ങിയ വിലയിൽ മരുന്ന് ലഭിച്ചാൽ പലർക്കും അതൊരു വലിയ ആശ്വാസമായിരിക്കും. janaushadhi.gov.in എന്ന വെബ്സൈറ്റ് ഉപയോഗിച്ചോ അല്ലെങ്കിൽ Jan aushadhi Sugam എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തോ ഈ സൗകര്യം നമുക്ക് ഉപയോഗിക്കാനാകും. നിങ്ങളുടെ പരിസരത്ത് എവിടെയാണ് ജൻ ഔഷധി ഷോപ് ഉള്ളതെന്ന് ഈ ആപ് ഉപയോഗിച്ച് മനസിലാക്കാൻ സാധിക്കും. ഏതൊക്കെ മരുന്നുകൾ ഷോപിൽ ഉണ്ടെന്നും അതിൻ്റെ വിലയും ഈ ആപിൽ വ്യക്തമായി കാണിച്ചിട്ടുണ്ടാകും. മരുന്നുകളുടെ കണ്ടെൻ്റിലും ഫലത്തിലും വ്യത്യാസമൊന്നുമില്ല. ഇതിൽ രാഷ്ട്രീയവും മതവും കാണാതിരിക്കുക. ഇന്ത്യയിലെ ഓരോ പൗരനും യാതോരു മടിയും കൂടാതെ ഈ സൗകര്യം ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്ന് തിരിച്ചറിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button