KeralaCinemaMollywoodLatest NewsNewsEntertainment

ബാബുരാജ് ചിത്രം ‘ബ്ലാക്ക് കോഫി’ പ്രദർശനത്തിനെത്തുന്നു

കൊച്ചി : ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ബ്ലാക്ക് കോഫി’ ഫെബ്രുവരി 19ന് തിയ്യേറ്ററിലെത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം ‘സോള്‍ട്ട് ആന്റ് പെപ്പര്‍’ ലെ കഥാപാത്രങ്ങളാണ് ‘ബ്ലാക്ക് കോഫി’ യിലും എത്തുന്നത്.

Read Also : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ 

കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്, കാളിദാസനായി പ്രേക്ഷകരുടെ കൈയ്യടി നേടിയ ലാല്‍, മായയായി തിളങ്ങിയ ശ്വേത മേനോന്‍ തുടങ്ങിയവര്‍ ‘ബ്ലാക്ക് കോഫി’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം, സണ്ണി വെയ്ന്‍, സിനി സൈനുദ്ദീന്‍, മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിക്കുന്നു.

സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്ജ്, സാജൂ കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ഒവിയ, ലെന, രചന നാരായണന്‍ കുട്ടി, ഓര്‍മ ബോസ്, പൊന്നമ്മ ബാബു, തെസ്‌നിഖാന്‍, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിര്‍വ്വഹിക്കുന്നു.

റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ഗായകര്‍- ജാസി ഗിഫ്റ്റ്, മഞ്ജരി, എഡിറ്റര്‍- സന്ദീപ് നന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുകേഷ് തൃപ്പൂണിത്തറ, കല- രാജീവ് കോവിലകം, ജോസഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button