Latest NewsNewsInternational

കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും വ്യാപിയ്ക്കാന്‍ സാധ്യത

ഈ വൈറസിനെ കോവിഡ് വാക്‌സിന് തുരത്താനാകില്ല

ലണ്ടന്‍: ബ്രിട്ടണിലെ കെന്റില്‍ രൂപം കൊണ്ട കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും അതിവേഗം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇപ്പോഴത്തെ കോവിഡ് പ്രതിരോധ വാക്സിന് ഈ വൈറസിനെ തുരത്താനാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ഇതുവരെ സംഭവിച്ച ജനിതക വ്യതിയാനം വന്ന വൈറസുകള്‍ക്കെല്ലാം എതിരെ വാക്സിന്‍ ഫലപ്രദമാണ് എന്നാല്‍ കെന്റിലെ 1.1.7 എന്ന പരിവര്‍ത്തനം വന്ന വൈറസിന് വീണ്ടും പരിവര്‍ത്തനം സംഭവിക്കുകയാണെന്ന് ബ്രിട്ടണിലെ ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

Read Also : കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം

ഇതുവരെ പരിവര്‍ത്തനം വന്ന വൈറസില്‍ ഏറ്റവും പ്രസരണ ശേഷി കൂടിയതാണ് കെന്റില്‍ കണ്ടെത്തിയത്. ഇതുവരെ 21 കേസുകളാണ് ഇത്തരത്തില്‍ ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത്, ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിനും മാറ്റമുണ്ടായിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും പരിവര്‍ത്തനം വന്ന വൈറസുകളെ കണ്ടെത്തിയെങ്കിലും മരണസാദ്ധ്യത കുറവാണെങ്കിലും കൂടുതല്‍ എളുപ്പം പടരാന്‍ സാദ്ധ്യതയുളളതാണ് അതിനാല്‍ ഈ വൈറസ് ലോകം മുഴുവന്‍ പടരുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button