KeralaLatest NewsNews

കോണ്‍ഗ്രസിലേക്ക് വന്നാൽ കാപ്പന് കൈപ്പത്തി ചിഹ്നം നൽകുമെന്ന് മുല്ലപ്പള്ളി

കൊച്ചി : എന്‍സിപി നേതാവ് മാണി സി കാപ്പനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സന്തോഷമെന്നും അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നല്‍കാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എന്‍സിപി നിര്‍ണായക തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാണി സി കാപ്പന് ഐശ്വര കേരള യാത്രയില്‍ പങ്കാളിയാകാം. അതില്‍ ഒരു തെറ്റുമില്ല. സന്തോഷകരമായ കാര്യമാണ്.
ജനതാദളിലെ ഒരു വിഭാഗം തന്നെ വന്നു കണ്ടിരുന്നു. അവരുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button