Latest NewsNewsLife StyleHealth & Fitness

അറിയാം തക്കോലത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ഭക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടാൻ സുഗന്ധ വ്യഞ്ജനങ്ങൾ ചേർക്കും. ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക തുടങ്ങിയവയ്‌ക്കൊപ്പം തന്നെ ഉപയോഗിക്കുന്ന ഒന്നാണ് തക്കോലവും. കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ ഈ തക്കോലത്തിനു ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. തക്കോലത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കാൻസർ തടയും : തക്കോലത്തിൽ പോളി ഫിനോളുകളും ഫ്ളേവനോയിഡുകളും ധാരാളം ഉണ്ട്. ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവർ സെറ്റിൻ, ഗാലിക്‌ ആസിഡ്, ലിനാലൂൾ, അനെഥോൾ തുടങ്ങിയവ ഈ കുഞ്ഞു പോഷക കലവറയിൽ ഉണ്ട്. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള തക്കോലം, കാൻസർ പോലുള്ള ഇൻഫ്ളമേറ്ററി രോഗങ്ങൾ തടയും.

ആന്റി ബാക്ടീരിയൽ : ഭക്ഷണത്തിൽ തക്കോലം ഉൾപ്പെടുത്തുന്നത് ശരീരത്തിൽനിന്നു ഹാനികരമായ ബാക്ടീരിയകളെയും വൈറസിനെയും തുരത്താൻ സഹായിക്കും.

ലൈംഗികത: സ്ത്രീപുരുഷന്മാരിൽ ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ പതിവായി തക്കോലം ഉപയോഗിക്കാം.

ഗ്യാസ് ട്രബിൾ: തക്കോലം ഇട്ടു തിളപ്പിച്ച വെള്ളം ഗ്യാസ് ട്രബിൾ, ദഹനക്കേട് ഇവ അകറ്റും. ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവ പരിഹാരമേകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button