KeralaLatest NewsNews

ഒരു മുതല കണ്ണീരും കേരളത്തിലെ ഹിന്ദുക്കൾക്ക് കോൺഗ്രസിന്റെ പക്കൽനിന്ന് വേണ്ട; യുഡിഎഫിനെതിരെ ശോഭ സുരേന്ദ്രൻ

രാത്രിയുടെ മറവിൽ സന്നിധാനത്തേക്കു പ്രവേശിക്കാൻ ആക്ടിവിസ്റ്റുകൾക്ക് സൗകര്യമൊരുക്കി കൊടുത്ത സർക്കാരാണ് എൽഡിഎഫിന്റേത്

തിരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല ഉയർത്തിക്കൊണ്ടു വന്ന യുഡിഎഫിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ യുഡിഎഫ് പാരമ്പര്യം ജനങ്ങൾ മറന്നിട്ടില്ലെന്നും പറയുന്നു

പോസ്റ്റ് പൂർണ്ണ രൂപം

ശബരിമല വിഷയത്തിൽ ഭക്തജനങ്ങൾക്കെതിരെ സർക്കാർ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് UDF അധികാരത്തിലെത്തിയാൽ ആലോചിക്കുമെന്ന് രമേശ് ചെന്നിത്തല പറയുന്നത് കേട്ട് ചിരിയാണ് വരുന്നത്.

രാത്രിയുടെ മറവിൽ സന്നിധാനത്തേക്കു പ്രവേശിക്കാൻ ആക്ടിവിസ്റ്റുകൾക്ക് സൗകര്യമൊരുക്കി കൊടുത്ത സർക്കാരാണ് എൽഡിഎഫിന്റേത്. ഈ സർക്കാർ ഗൂഢാലോചനയെ സന്നിധാനത്ത് പ്രതിരോധിച്ചത് ഇവിടുത്തെ സംഘപരിവാർ സംഘടനകളാണ്. അതിനാൽ തന്നെ കേസുകൾ പ്രധാനമായും ഇവിടുത്തെ സംഘപരിവാർ പ്രവർത്തകർക്കെതിരെയാണ്. രമേശ് ചെന്നിത്തലയ്ക്കാകട്ടെ ഈ പ്രതിരോധത്തോട് യോജിപ്പും ഇല്ലത്രെ!

read also:കറുപ്പിനെ പേടിയോ? മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്​ക്​​ വിലക്കി പൊലീസ്

അതായത് ഒരേസമയം സന്നിധാനത്തെ ഭക്തജനങ്ങളുടെ നാമജപ ത്തെ തള്ളിപ്പറയുകയും മറുവശത്ത് അവരുടെ കേസുകൾ പിൻവലിക്കുന്നത് ആലോചിക്കുമെന്ന് പറയുകയും ചെയ്യുന്നതിനോളം തട്ടിപ്പ് വേറെ എന്താണ്?

പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ യുഡിഎഫ് പാരമ്പര്യം ജനങ്ങൾ മറന്നിട്ടില്ല. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം ഇരുന്നപ്പോൾ ഒരു കോൺഗ്രസുകാരനും ഉണ്ടായിരുന്നില്ല. സംസ്ഥാനമൊട്ടാകെ നാമജപ ഘോഷയാത്ര നടത്തിയപ്പോൾ കോൺഗ്രസിന്റെ കൊടി മടക്കി വെക്കാൻ പറഞ്ഞ നേതൃത്വമാണ് ഇപ്പോൾ കേസുകൾ പിൻവലിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കുന്നത്.
ഈ വാഗ്ദാനം നൽകുന്ന പ്രസംഗത്തിൽ തന്നെ പിൻവലിക്കാൻ കഴിയാത്ത കേസുകൾ ഉണ്ടെന്ന് രമേശ് ചെന്നിത്തല സമ്മതിക്കുന്നുമുണ്ട്.

ശബരിമലയിൽ ഇടതുപക്ഷ സർക്കാർ നടത്തിയ നരനായാട്ടിനെതിരെ പ്രതിഷേധിച്ച ഭക്തജനങ്ങൾക്ക് ആ മണ്ഡലകാലത്ത് ലഭിക്കാത്ത ഒരു പിന്തുണയും സ്നേഹവും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് വേണമെന്നില്ല. കോൺഗ്രസിന്റെ ഔദാര്യം പറ്റാൻ വരിവരിയായി നിൽക്കുന്ന സമുദായമാണ് ഈ നാട്ടിലെ ഹിന്ദുക്കളെന്നും, അവരെ കാലാകാലങ്ങളായി പറഞ്ഞു പറ്റിക്കാം എന്നും ചെന്നിത്തലയ്ക്ക് തെറ്റിദ്ധാരണ വേണ്ട.

ധൈര്യമുണ്ടെങ്കിൽ, സർക്കാർ നിയന്ത്രണത്തിൽ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളെ വിമോചിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പിരിച്ചു വിടുമെന്നും പ്രഖ്യാപിക്കാൻ തയ്യാറാകണം. അതിൽ കുറഞ്ഞ ഒരു മുതല കണ്ണീരും കേരളത്തിലെ ഹിന്ദുക്കൾക്ക് കോൺഗ്രസിന്റെ പക്കൽനിന്ന് വേണ്ട.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button