Latest NewsNewsBeauty & StyleFood & CookeryHealth & Fitness

ഇടനേരത്തെ ഭക്ഷണമായി ബദാം തിരഞ്ഞെടുക്കാം; ഗുണങ്ങൾ നിരവധി

ഇടനേരത്തെ ഭക്ഷണമായി ബദാം തിരഞ്ഞെടുക്കുകയാണെങ്കിൽ പലവിധത്തിലുള്ള ഗുണങ്ങളും ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിന് ബദാമിനു കഴിയുമത്രേ. ലണ്ടനിൽ ആണ് ഇതു സംബന്ധിച്ച പഠനം നടന്നത്. തിരഞ്ഞെടുത്ത ഒരു സംഘം ആളുകളുടെ ഭക്ഷണരീതി ആറാഴ്ച നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ നിഗമനത്തിൽ എത്തിയത്.

യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനം പറയുന്നത് ദിവസേനയുള്ള ആകെ കാലറിയുടെ 20 ശതമാനം ബദാം രൂപത്തിൽ കഴിക്കുന്നവരുടെ ബോഡി മാസ് ഇൻഡക്സ് ആരോഗ്യകരമായ അനുപാതത്തിൽ തുടരുമെന്നാണ്. എന്നാൽ ഏറെക്കാലം തുടർച്ചയായി ബദാം ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാലേ കാര്യമുള്ളൂ. ബദാം ഇടനേരത്തു കഴിക്കുന്നതിനു വേണ്ടി ഫ്രൈ ചെയ്തും ഉപയോഗിക്കാം.

ഒപ്പം പാലിൽ ചേർത്ത് ബദാം ഷേയ്ക്ക് ആയി കഴിക്കുന്നതും നല്ലതാണ്. പക്ഷേ പഞ്ചസാരയുടെ അളവ് പരമാവധി കുറയ്ക്കണം. മറ്റ് കൃത്രിമ ടേസ്റ്റ് മേക്കറുകൾ ചേർക്കുകയും അരുത്. ബദാമിൽ ധാരളം പ്രോട്ടീനും ഫൈബറും വൈറ്റമിൻ സിയും കൂടി അടങ്ങിയിട്ടുണ്ടെന്നും മറക്കണ്ട. ഇത് നിങ്ങളെ ദിവസം മുഴുവൻ കൂടുതൽ ഊർജസ്വലരായി നിലനിർത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button