KeralaLatest NewsNews

ചാരിറ്റിയെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു, രോഗികളെ തല്ലികൊല്ലണം എന്ന് പറഞ്ഞിട്ടില്ല: ഫിറോസ് കുന്നംപറമ്പിൽ

രോഗികളെ തല്ലികൊല്ലണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കുകയാണെന്നും ഫിറോസ് പറഞ്ഞു

മാധ്യമങ്ങളും ഒരു കൂട്ടം ആളുകളും തന്നെ വേട്ടയാടുകയാണെന്ന് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. രോഗികളെ തല്ലികൊല്ലണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. വയനാട്ടില്‍ നിന്നുള്ള കുഞ്ഞിൻ്റെ രോഗവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു ഫിറോസ്.

‘രോഗികളെ തല്ലി കൊല്ലണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സഹായിച്ചവരെ പോലും അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. കൃത്യമായിട്ട് ചാരിറ്റി ചെയ്തിട്ട് പോലും എന്നെ കള്ളനാക്കാന്‍ നോക്കുന്ന ആ രണ്ട് മാനസിക രോഗികളെ നടുറോട്ടിലിട്ട് തല്ലികൊല്ലണം എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ അതിനെ വളച്ചൊടിച്ച്‌ രോഗികളെ തല്ലികൊല്ലണം എന്ന് പ്രചരിപ്പിച്ചു.’- ഫിറോസ് പറയുന്നു.

Also Read:ശൈശവ വിവാഹത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

‘ആദ്യഘട്ടത്തില്‍ ചാരിറ്റി പ്രവര്‍ത്തനത്തെ കുറിച്ചോ അത് നടപ്പിലാക്കുന്നതിനെ കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു. തുടക്കത്തില്‍ എന്റെ അക്കൗണ്ട് വഴിയാണ് പണം കൈമാറിയിരുന്നത്. പലരും പറഞ്ഞിട്ടാണ് ട്രസ്റ്റ് രൂപീകരിച്ചത്. എന്നാല്‍ വിവാദം ഉയര്‍ന്നതോടെ ഞാന്‍ ഒരു ഘട്ടത്തില്‍ ചാരിറ്റി നിര്‍ത്തുകയായിരുന്നു. വീണ്ടും രോഗികൾ ആവശ്യവുമായി വന്നപ്പോൾ മുന്നോട്ട് വരികയായിരുന്നു’.

‘എനിക്കെതിരെ വളരെ മോശമായിട്ടാണ് പ്രചാരണം നടത്തുന്നത്. ഫിറോസ് കുന്നപറമ്ബില്‍ കള്ളനും തട്ടിപ്പുകാരനുമാണെന്നാണ് പലരും പ്രചരിപ്പിക്കുന്നതെന്നും’ ഫിറോസ് വേദനയോടെ പറയുന്നു. വയനാട്ടിലെ കുട്ടിയുടെ കേസിൽ തൻ്റെ ഭാഗത്താണ് ന്യായമെന്നും ഫിറോസ് പറയുന്നു. ഒരുപാട് രോഗികളെ സഹായിച്ചിട്ടുണ്ടെന്നും എന്നാൽ, പണം കിട്ടാൻ വേണ്ടി തന്നോട് ഇവർ കള്ളം പറയുകയായിരുന്നുവെന്നുമാണ് ഫിറോസ് ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button