KeralaLatest NewsIndiaNews

സമരത്തിന് ട്രാക്ടര്‍ വിട്ടുകൊടുത്തില്ല; കൊല്ലത്ത് കർഷകന് ജോലിയിൽ വിലക്ക്, സിപിഐയുടെ പ്രതികാരം?

കൊല്ലത്ത് കര്‍ഷകന് അപ്രഖ്യാപിത തൊഴില്‍ നിഷേധം

കൊല്ലം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമഭേദഗതിക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധത്തിന് ട്രാക്ടര്‍ വിട്ടുനൽകിയില്ലെന്ന കാരണം കാട്ടി കൊല്ലത്ത് കർഷകന് നേരെ പ്രതികാര നടപടിയുമായി കോണ്‍ഗ്രസ്-സിപിഐ നേതൃത്വം. ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട അരക്കില്ലത്ത് വീട്ടില്‍ സുദര്‍ശനനാണ് സമരത്തിന് ട്രാക്ടർ വിട്ടുനൽകിയില്ലെന്ന കാരണത്താൽ ജോലിയിൽ വിലക്ക് അനുഭവിക്കേണ്ടി വന്നത്.

പഞ്ചായത്തിലെ കര്‍ഷക അവാര്‍ഡ് ജേതാവാണ് സുദർശനൻ. ഡൽഹിയിൽ നടന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കഴിഞ്ഞ മാസം തിരുവനന്തപുരത്തും സമരം നടന്നിരുന്നു. ഇതിന് ട്രാക്ടര്‍ വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്കാർ സുദർശനനെ സമീപിച്ചിരുന്നു. എന്നാൽ, ട്രാക്ടർ തരാനാകില്ലെന്നായിരുന്നു യുവാവിൻ്റെ നിലപാട്. ഇക്കാരണത്താലാണ് ഇയാൾക്ക് മൂന്നാഴ്ചത്തേക്ക് ജോലി നിഷേധിച്ചത്. കോണ്‍ഗ്രസും സിപിഐയും ഭരണസമിതിയിലുള്ള മൂന്ന് പാടശേഖരങ്ങളാണ് പ്രദേശത്തുള്ളത്. 15 വര്‍ഷമായി കൃഷി ചെയ്തും ട്രാക്ടര്‍ ഓടിച്ചും ജീവിക്കുന്ന സുദര്‍ശനന്‍ മുഴുവന്‍ സമയ കര്‍ഷകനാണ്.

Also Read:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ

കൃഷിഭവന്റെ ട്രാക്ടര്‍ ഓടിച്ചിരുന്ന ഇയാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് അടുത്തിടെ മാറ്റിയിരുന്നു. തുടര്‍ന്ന് സ്വകാര്യവ്യക്തികളുടെ ട്രാക്ടര്‍ ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. മൂന്ന് മാസം മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.2 ലക്ഷം രൂപ സബ്‌സിഡിയോടെ സുദര്‍ശനന്‍ പുതിയ ട്രാക്ടര്‍ വാങ്ങിയത്. പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് രണ്ടു തവണ ലഭിച്ച വ്യക്തി കൂടിയാണിദ്ദേഹം.

സമരത്തില്‍ പങ്കെടുക്കാനായി ഇയാള്‍ക്ക് അയ്യായിരം രൂപയും നേതാക്കള്‍ ഓഫര്‍ ചെയ്തു. എന്നാല്‍, സമരത്തിന് സ്വന്തം വാഹനം വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നറിയിച്ചതോടെയാണ് രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ഇയാളുടെ ജോലി നിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button