Latest NewsKeralaNews

എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ​യി​ല്‍ ഭ​ര​ണം വേ​ണ്ട; എല്‍.ഡി.എഫ് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചു

കോ​ട്ടാ​ങ്ങ​ലി​ല്‍ ഭ​ര​ണ​പ്ര​തി​സ​ന്ധി

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ലി​ല്‍ ഭ​ര​ണ​പ്ര​തി​സ​ന്ധി. രണ്ടാം തവണയും പഞ്ചയാത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചു. എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ​യി​ല്‍ ഭ​ര​ണം വേ​ണ്ടെ​ന്ന എ​ല്‍.​ഡി.​എ​ഫ് തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്നാണ് കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍​റും വൈ​സ് പ്ര​സി​ഡ​ന്‍​റും രാ​ജി​വെ​ച്ചത്.

ഒ​രു ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ന​ട​ന്ന പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​എ​മ്മി​ലെ ബി​നു ജോ​സ​ഫ് പ്ര​സി​ഡ​ന്‍​റാ​യും വൈ​സ് പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​മീ​ല ബീ​വി വൈ​സ് പ്ര​സി​ഡ​ന്‍​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​സ്.​ഡി.​പി.​ഐ​യി​ലെ ജ​സീ​ല സി​റാ​ജ് എ​ല്‍.​ഡി.​എ​ഫി​നെ പി​ന്തു​ണ​ച്ചു. യു.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ള്‍ വി​ട്ടു​നി​ന്നു.

read also:ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി നടന്നത് 3 കിലോമീറ്റർ; അവിഹിതത്തിന്റെ പേരിൽ യുവതിയോട് സദാചാര ക്രൂരതയുമായി നാട്ടുകാർ

ഇവിടെ എ​ല്‍.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കും അ​ഞ്ച് വീ​ത​വും യു.​ഡി.​എ​ഫി​ന് ര​ണ്ടും എ​സ്.​ഡി.​പി.​ഐ​ക്ക് ഒ​ന്നു​മാ​ണ് ക​ക്ഷി​നി​ല. ഇത് രണ്ടാം തവണയാണ് രാജി. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 30ന് ​ന​ട​ന്ന പ്ര​സി​ഡ​ന്‍​റ്​ വൈ​സ് പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​നു ജോ​സ​ഫും ജ​മീ​ല ബീ​വി​യും തെ​ര​ത്തെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ന്നും എ​സ്.​ഡി.​പി.​ഐ എ​ല്‍.​ഡി.​എ​ഫി​നാ​ണ് വോ​ട്ടു​ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button