KeralaLatest NewsNewsCrime

തലസ്ഥാനത്ത് കഞ്ചാവ് വില്പന; യുവാക്കൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലും പരിസര പ്രദേശങ്ങളിൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന നടത്തുന്ന സംഘത്തിലെ മൂ​ന്നു​പേ​രെ അറസ്റ്റ് ചെയ്തതായി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ക്കുകയുണ്ടായി. ക​രി​ക്ക​കം പു​തു​വ​ൽ​പു​ത്ത​ൻ വീ​ട്ടി​ല്‍ ആ​കാ​ശ് (20), ക​രി​ക്ക​കം വി​നാ​യ​ക ന​ഗ​ർ ബീ​നാ മ​ൻ​സി​ലി​ല്‍ റി​യാ​സ് (24), വെ​മ്പാ​യം പെ​രു​ങ്കൂ​ർ ഉ​ട​യ​ൻ പാ​റ​ക്കോ​ണ​ത്ത് വീ​ട്ടി​ല്‍ അ​രു​ൺ (23) എ​ന്നി​വ​രെ​യാ​ണ് ഡി​സ്ട്രി​ക്റ്റ്​ ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്​​ഷ​ൻ ഫോ​ഴ്സ് ടീ​മി​െൻറ സ​ഹാ​യ​ത്തോ​ടെ പേ​ട്ട പൊ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘം നഗരത്തിലെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ചു വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ്ര​ദീ​പ്കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീം ​നി​ര​ന്ത​രം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പിടിയിലായത്. പേ​ട്ട എ​സ്.​എ​ച്ച്.​ഒ സു​ധി​ലാ​ൽ, എ​സ്.​ഐ മാ​രാ​യ നി​തീ​ഷ്, നി​യാ​സ്, സു​ബി​ൻ മാ​ത്യു, റി​നോ​ക്സ്, ഡാ​ൻ​സാ​ഫ് എ​സ്.​ഐ ഗോ​പ​കു​മാ​ർ എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button