Latest NewsIndiaNewsGulf

ഗൾഫ്‌ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർ ഇനി മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം

ഗള്‍ഫില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലേയ്ക്ക് എത്തുന്ന എല്ലാ അന്താരാഷ്​ട്ര യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ (www.newdelhiairport.in) സത്യവാങ്​ മൂലം നല്‍കണം

ഗള്‍ഫ്​ രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലേയ്ക്ക്​ എത്തുന്നവർ ഫെബ്രുവരി 22 മുതല്‍ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും ​കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയിരിക്കുന്നത്​.

കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ​ നടപടി.

ഗള്‍ഫില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലേയ്ക്ക് എത്തുന്ന എല്ലാ അന്താരാഷ്​ട്ര യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ (www.newdelhiairport.in) സത്യവാങ്​ മൂലം നല്‍കണം. ഇതു കൂടാതെ, കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ അപ്​ലോഡ്​ ചെയ്യണം. യാത്രയ്ക്ക് ​ 72 മണിക്കുറിനുള്ളിലാണ്​ ടെസ്​റ്റ്​ നടത്തേണ്ടത്​. ചെക്ക്​ ഇന്‍ സമയത്ത്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ കാണിക്കുകയും വേണം. 14 ദിവസത്തെ ഹോം ക്വാറന്‍റീനില്‍ കഴിയാമെന്ന സത്യവാങ്​ മൂലവും യാത്രയ്‌ക്ക്​ മുമ്പുള്ള 14 ദിവസത്തെ യാത്രാ വിവരണങ്ങളുംസമര്‍പ്പികണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button