Latest NewsKeralaNewsIndia

‘ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ…’, വികസനമാണ് മുഖ്യം; മലയാളികളെ അമ്പരപ്പിച്ച് പ്രധാനമന്ത്രി

കേരളത്തില്‍ പൂര്‍ത്തിയാക്കിത് 772 കോടിയുടെ 27 പദ്ധതികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2000 കോടിയുടെ 68 പദ്ധതികള്‍ ആണ് ഇനി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനം വേഗത്തിലാക്കുന്നതിനായുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൽ ജാതി മത വ്യത്യാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുമാരനാശാന്റെ ‘‘ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ…’ എന്ന വരികൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം

കേരളത്തിന്‍റെ വികസനത്തിന് കരുത്ത് പകരുന്ന വിവിധ വൈദ്യുത, ഊർജ്ജ പദ്ധതികളും നഗര വികസന പദ്ധതികളുമാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. തമിഴ്നാട്ടിലെ പുഗലൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള ഹൈവോൾട്ടേജ് ഡയറക്ട് കറന്‍റ് ലൈൻ ആണ് ഇതിൽ പ്രധാനപ്പെട്ടത്. 320 കെ.വി ശേഷിയോടെ വോൾട്ടേജ് സോഴ്സ് കൺവെർട്ടർ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ എച്.വി.ഡി.സി പദ്ധതിയാണിത്. 5070 കോടിയുടെ പദ്ധതിയിലൂടെ കേരളത്തിലെ വൈദ്യുതി ക്ഷാമവും പ്രസരണ നഷ്ടവും പരിഹരിക്കാൻ കഴിയും.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് രണ്ട് പ്രധാന പദ്ധതികളാണ് വരാൻ പോകുന്നത്. തിരുവനന്തപുരത്തെ 37 കിലോമീറ്റർ റോഡുകളെ രാജ്യാന്തര നിലവാരത്തിലുള്ള സ്മാർട്ട് റോഡുകളാക്കും. 427 കോടിയുടേതാണ് ഈ പദ്ധതി. ഒപ്പം തിരുവനന്തപുരത്ത് ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന് തറക്കല്ലിടും. 94 കോടിയുടെ വികസന പദ്ധതിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button