USALatest NewsNewsInternationalWomen

ഡോ. സ്വാതിയുമുണ്ട് നാസയുടെ സ്വപ്‌നത്തിന് പിന്നിൽ

പ്രബഞ്ച രഹസ്യത്തിന്റെ പിന്നാമ്പുറങ്ങൾ കണ്ടെത്തണമെന്ന സ്വപ്‌നം ഈ ഇന്ത്യൻ വംശജയുടേത്.

ന്യുയോർക്ക് : ചുവന്ന ഗ്രഹത്തിന്റെ പുർവ്വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി നാസയുടെ ബഹിരാകാശപേടകമായ പെർസിവിയറൻസ് ചൊവ്വയിലിറങ്ങിയ അഭിമാന നിമിഷം പ്രഖ്യാപിച്ചത് ഇന്ത്യൻ വംശജയായ ഡോക്ടർ സ്വാതി മോഹനനാണ്.

കുട്ടിക്കാലത്ത് സ്റ്റാർ ടെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തണമെന്ന് സ്വപ്‌നം കണ്ട പെൺകുട്ടിയാണ് നാസയുടെ ഈ ദൗത്യത്തിന് പിന്നിലെ പ്രചോദനം. തന്റെ ദൃഢനിശ്ചയം പിന്തുടർന്ന് ശാസ്ത്രജ്ഞയായി നാസയിലെത്തിയ സ്വാതി, ഏഴുകൊല്ലം മുമ്പാണ് ചൊവ്വാദൗത്യപദ്ധതിയിൽ അംഗമായത്.

പെർസിവിയറൻസിന്റെ ലാൻഡിംഗ് സംവിധാനത്തിനാവശ്യമായി മാർഗ്ഗനിർദ്ദേശത്തിനും നിയന്ത്രണത്തിനും നേതൃത്വം നല്കിയത് സ്വാതിമോഹനനാണ്. പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോൾ മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജി.എൻ. ആന്റ് സി സബസിസ്റ്റവുമായുള്ള ഏകോപനം നടത്തിയത് ഈ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ യുവശാസ്ത്രജ്ഞയാണ്.

Read Also : നാസയുടെ ദൗത്യ പേടകം പെഴ്സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി

ഒരു വയസ് പ്രായമുള്ളപ്പോഴാണ് സ്വാതിക്കൊപ്പം കുടുംബം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് സ്റ്റാർ ടെക്‌സ് സീരീസിൽ സ്വാതിക്ക് അതിയായ താല്പര്യം ജനിച്ചത്. ബഹിരാകാശത്തേയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെക്കുറിച്ചുമൊക്കെ കൗതുകം ജനിച്ചത് ആ പ്രായത്തിലാണ്. കോർണൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ ആന്റ് എയറോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് എയറോട്ടിക്‌സിൽ ബിരാദാനന്തരബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.

ശിശുരോഗവിദഗ്ദയാവാനുള്ള സ്വാതിയുടെ ആദ്യതാത്പര്യം പാടെ ഇല്ലാതാക്കിയത് ഭൗതികശാസ്ത്രത്തിന്റെ ആദ്യ ക്ലാസും ഫിസിക്‌സ് അധ്യാപികയുമായിരുന്നു. സ്റ്റാർടെക് സീരീസ് ഈ താല്പര്യത്തെ ഊർജ്ജിതപ്പെടുത്തി. പഠനത്തിന് എഞ്ചിനിയറിംഗ് മേഖല തിരഞ്ഞെടുക്കാമെന്ന് സ്വാതി തീരുമാനിച്ചു.

നാസയുടെ വിവിധ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് ചൊവ്വയിൽ ജീവൻ തേടിയുള്ള ബഹിരാകാശഗവേഷണകേന്ദ്രത്തിന്റെ ദൗത്യത്തിന് സ്വാതിമോഹൻ നേതൃത്വപങ്കാളിയാവുന്നത്. ചുവപ്പുരാശി പടർന്ന ചൊവ്വയുടെ ആകാശത്തിലൂടെ സഞ്ചരിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി പെർസിവിയറൻസ് ലാൻഡ് ചെയ്തപ്പോൾ നാസയുടെ ശാസ്ത്രകേന്ദ്രത്തിൽ മാത്രമല്ല ലോകമെങ്ങും ആഹ്ലാദം പടർത്തിയ പ്രഖ്യാപനം നടത്താനുളള നിയോഗവും ഡോക്ടർ സ്വാതിമോഹനായിരുന്നു. നാസയുടെ ശനീഗ്രഹദൗത്യമായ കാസ്സിനിയിലും സ്വാതി അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button