KeralaLatest NewsNewsIndia

ദേശവിരുദ്ധ കലാപത്തെ മഹത്വവത്ക്കരിച്ചു; മനോരമ, റിപ്പോർട്ടർ, മീഡിയ വൺ എന്നീ മാധ്യമങ്ങൾക്കെതിരെ ഡൽഹി പോലീസിൽ പരാതി

കർഷകര സമരത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സംഘർഷം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മലയാള വാർത്താ മാധ്യമങ്ങളായ മനോരമന്യൂസ്, റിപ്പോർട്ടർ, മീഡിയ വൺ തുടങ്ങിയ ചാനലുകൾക്കെതിരെ കേസ്. രാജ്യവിരുദ്ധത പ്രോത്സാഹിപ്പിച്ചുവെന്ന് ഇവർക്കെതിരെ ഡൽഹി പൊലീസിൽ ലഭിച്ച പരാതിയിൽ വ്യക്തമാക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ നടന്ന രാജ്യവിരുദ്ധ കലാപത്തെ മാധ്യമങ്ങൾ മഹത്വവത്കരിച്ചുവെന്നും ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.

മനോരമന്യൂസ്, റിപ്പോർട്ടർ, മീഡിയവൺ എന്നീ ചാനലുകൾക്കെതിരെയാണ് പരാതി. ഈ ചാനലുകൾ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കാൻ സൗകര്യം ഒരുക്കിയതായി പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന ട്രാക്ടർ റാലിക്കിടെ രാജ്യവിരുദ്ധ പ്രവർത്തനം നടക്കുകയും അക്രമികൾ പൊലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തെക്കുറിച്ച് നിരന്തരമായി വ്യാജവാർത്തകൾ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാൻ മലയാള മാധ്യമങ്ങളും ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു.

Also Read:ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം; പ്രതികൾ പിടിയിൽ

പൊലീസിനെ ആക്രമിച്ച് ചെങ്കോട്ടയിൽ ആക്രമികൾ കടന്നുകയറി മതപതാക ഉയർത്തിയ സംഭവത്തെ ഡൽഹി ബ്യൂറോ മേധാവി സവാദ് മുഹമ്മദ് ‘ഡൽഹി പിടിച്ചെടുക്കൽ’ എന്നായിരുന്നു വാർത്ത നൽകിയത്. നിരോധിത സംഘടനയായ ഖാലിസ്താൻ പതാകയാണ് ചെങ്കോട്ടയിൽ ഉയർന്നത്. ഈ പ്രവൃത്തി ധീരവും മഹത്വവുമായി അദ്ദേഹം ചിത്രീകരിച്ചുവെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.

അന്നേദിവസം അതിർത്തിയിൽ ട്രാക്ടർ മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. എന്നാൽ ഇതിനെ ‘ഡൽഹി പോലീസ് കർഷകനെ വെടിവച്ച് കൊന്നു’ എന്നായിരുന്നു പല മാധ്യമങ്ങളും വിശേഷിപ്പിച്ചത്. ട്രാക്ടർ പോലീസിനു നേരെ ഇടിച്ചുകയറ്റാൻ പ്രതിഷേധക്കാർ ശ്രമിക്കവെയാണ് ഇയാൾ കൊല്ലപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നപ്പോഴാണ് സത്യാവസ്ഥ തെളിഞ്ഞത്. ഇത്തരത്തിൽ ദേശവിരുദ്ധ
വാർത്തകൾ നൽകിയതിനെതിരാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 21, 121എ, 124എ,505,150,153, 153എ,153എ, 298 എന്നാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button